Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേലൂർ ഒരുമ കുവൈറ്റ് 15-മത് വാർഷികം ആഘോഷിച്ചു

വേലൂർ ഒരുമ കുവൈറ്റ് 15-മത് വാർഷികം ആഘോഷിച്ചു

തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ 'വേലൂർ ഒരുമ യുടെ' 15- മത് വാർഷിക പരിപാടികൾ അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ വെച്ചു വെള്ളിയാഴ്ച വൈകിട്ട് നടന്നു.

സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ചു.സംഘടന പ്രസിഡണ്ട് ജിമ്മി സി.എ.അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസർ പിയൂസ് സി.പി സ്വാഗതം പറയുകയും,ആക്ടിങ് സെക്രട്ടറി ബിജോയ് ഡി കെ വാർഷിക റിപ്പോർട്ടും, നാട്ടിൽ സംഘടന നടത്തുന്ന സാമൂഹ്യ സേവന പരിപാടികളക്കുറിച്ചുള്ള വിവരങ്ങളും അവതരിപ്പിച്ചു.

നാട്ടിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഘടനാംഗത്തിന്റെ കുട്ടിക്ക് ഉപഹാരം നൽകി ആദരിച്ചു. അംഗങ്ങളും കുട്ടികളും പങ്കെടുത്ത കലാപരിപാടികൾ അവതരിപ്പിക്കുകയും, അവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സംഘടനാംഗങ്ങളും, ക്ഷണിതാക്കളും പങ്കെടുത്ത യോഗത്തിൽ ട്രഷറർ ശ്രീ ശുഭ കെ സുബ്രൻ നന്ദിയും പറഞ്ഞു .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP