Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന്റെ തനത് കലാരൂപങ്ങൾ അബ്ബാസിയയെ കളർഫുളാക്കും; വെൽഫയർ കേരള കുവൈത്ത് കേരളോത്സവം 2016 ഡിസംബർ 9 ന്

കേരളത്തിന്റെ തനത് കലാരൂപങ്ങൾ അബ്ബാസിയയെ കളർഫുളാക്കും; വെൽഫയർ കേരള കുവൈത്ത് കേരളോത്സവം 2016 ഡിസംബർ 9 ന്

ഡിസംബർ 9 ന് അബ്ബാസിയ സെൻട്രൽ സ്‌ക്കൂളിൽ വച്ച് രാവിലെ 9 മണി മുതൽ രാത്രി വരെ നീണ്ടു നിൽക്കുന്ന കേരളോത്സവം കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ആറ് വിവിധ കാറ്റഗറികളിലായി വൈവിധ്യമാർന്ന കലാ മത്സരങ്ങൾ സംഘടിപ്പിക്കും.

കേരളത്തിന്റെ തനത് കലയായ തിരുവാതിര കളി മുതൽ ഒപ്പന, സംഘനൃത്തം, ടാബ്ലോ, പ്രഛന്ന വേഷം, സംഗീതശില്പം തുടങ്ങി ഇന്ന് ഏറെ ശ്രദ്ധയാകർഷിച്ച ഡബ്‌സ്മാഷും ഷോർട്ട് ഫിലിം മത്സരങ്ങളും അരങ്ങേറുന്നതാണ്. പ്രസംഗം, മലയാള ഗാനം, മാപ്പിളപ്പാട്ട്, കഥാരചന,കവിതാ രചന, പ്രബന്ധരചന, മുദ്രാവാക്യ രചന, ലളിതഗാനം, വാർത്താ വായന, ആക്ഷൻ സോംഗ്, ചിത്രരചന, കളറിങ് , മൾട്ടിമീഡിയ പ്രസന്റേഷൻ, ബെസ്റ്റ് ഔട്ട് ഓഫ് വെയിസ്റ്റ്, മിമിക്രി ,മോണോ ആക്ട്,മെഹന്തി കോംമ്പറ്റീഷൻ എന്നിങ്ങനെ വിവിധ കാറ്റഗറിയിൽ മത്സരങ്ങൾ അരങ്ങേറും.

എല്ലാ മലയാളികൾക്കും ജാതി മത സംഘടനാ ഭേദമന്യേ പങ്കെടുക്കാം. മത്സര സ്ഥലത്ത് പല തരത്തിലുള്ള സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. അന്നവിടെ വച്ച് എടുക്കുന്ന ബെസ്റ്റ് സെൽഫിക്കും സമ്മാനം നൽകുന്നതാണ്.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക:
Phone:66382869,99691432

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP