Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെൽഫെയർ കേരള കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു

വെൽഫെയർ കേരള കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു

ഫഹാഹീൽ : കേരളം കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന മതേതര പൈതൃകത്തിൽ പിളർപ്പ് സൃഷ്ട്ടിക്കുന്ന നിലപാടാണെന്നും ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് ഫാഷിസത്തിന് സംസ്ഥാനത്ത് വേരൂന്നാൻ സഹായകമാകുന്നതാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ മറവിൽ കേവലം വോട്ടുബാങ്ക് ലാക്കാക്കി നടത്തുന്ന നീക്കങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. പ്രളയാനന്തര സൗഹൃദത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ആക്കം കൂട്ടുന്നതാണിത്. ഭൂമിയുടെ യഥാർത്ഥ ഉടമകളായ ദളിതുകളെയും ആദിവാസികളെയും അവഗണിച്ചുള്ള ഇടതുപക്ഷത്തിന്റെ നവോതഥാന പ്രഖ്യാപനം തികഞ്ഞ കാപട്യമാണ്. നവോഥാനമതിൽ സംഘാടകരിൽ കർസേവകൻ പോലും ഉൾപ്പെട്ടു എന്നതു യാദ്രിഛികമല്ല. സാമ്പത്തിക സംവരണ വിഷയത്തിൽ ആർ .എസ്.എസ് സിദ്ധാന്തത്തെ പിന്തുണയ്ക്കുന എൽ .ഡി .എഫ് നിലപാട് ഖേദകരമാണ് . ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ചാതുർവർണ്യത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും സ്ത്രീകൾക്കും താഴ്ന്ന ജാതിക്കാർക്കും കൃത്യമായ അധികാര പങ്കാളിത്തം നല്കാതെ നവോഥാനത്തെ കുറിച്ചു സംസാരിക്കാൻ അവർക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന മോദി സർക്കാരിന്റെ മേക് ഇൻ ഇന്ടിയും, ജി .എസ്.ടി യും, നോട്ടു നിരോധനവുമെല്ലാം ഇന്ത്യൻ സമ്പദ്ഘടയുടെ നടുവൊടിച്ച്ചപ്പോൾ രാജ്യത്തെ താങ്ങി നിർത്തിയത് പ്രവാസികളാണ് . പാവങ്ങളുടെ പണം കൊള്ളയടിച്ച് കോർപരേട്ടുകൾക്ക് നൽകുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. പ്രത്യയ ശാസ്ത്രപരമായി ഫാഷിസത്തെ ചോദ്യം ചെയ്യാതെ കേവലം തെരഞ്ഞെടുപ്പു മുന്നണികൾ കൊണ്ടുമാത്രം വർഗീയതയുടെ വിത്തിനെ രാജ്യത്ത് നിന്ന് തുരത്താൻ സാധിക്കില്ലെന്നും അതിനുള്ള ഇച്ചാശക്തി മതേതര രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

മംഗഫ് നജാത്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല്‌റഹ് മാൻ അധ്യക്ഷത വഹിച്ചു. ജനസേവനപ്രവർത്തങ്ങളിൽ സ്തുത്യർഹമായ സേവനം നിർവ്വഹിച്ച നാസർ ഇല്ലത്ത് , ജംഷീർ , ഷംസീർ , അജിത്കുമാർ , സ്മിത സുരേന്ദ്രൻ , നൗഫൽ എം.എം , നിഷ അഷ്റഫ് എന്നിവരെ ചടങ്ങിൽ പോന്നാടയണിയിച്ചു ആദരിച്ചു. കേന്ദ്ര ഭാരവാഹികളായ അനിയൻ കുഞ്ഞ് , റസീന മുഹിയുദ്ധീൻ, അഷ്‌ക്കർ, ഗിരീഷ് വയനാട് , സിമി അക്‌ബർ , മഞ്ചു മോഹൻ , അൻവർ സാദത്ത്, മുൻ ജനറൽ സെക്രെട്ടറി മജീദ് നരിക്കോടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ജനറൽ സെക്രെട്ടറി വിനോദ് പെരേര സ്വാഗതവും പ്രോഗ്രാം കണ്വീനർ അൻവർ ഷാജി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP