Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി എന്റെ പൊരെക്കെ വോട്ട്''സമ്മേളനം സംഘടിപ്പിച്ചു

വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി എന്റെ പൊരെക്കെ വോട്ട്''സമ്മേളനം സംഘടിപ്പിച്ചു

രാജ്യത്തെ സ്വതന്ത്ര പരമാധികാര-മതേതര-ജനാധിപത്യ റിപ്പബ്ലിക്കായി നില നിർത്തുന്നതിനായി മോദി സർക്കാറിനെ തിരിച്ച് വരാൻ സാധിക്കാത്ത വിധം പുറത്താക്കണമെന്നും അതിനായി UDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്നും വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര സെക്രട്ടറി അൻവർ സാദത്ത് അഭിപ്രായപ്പെട്ടു. വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച് ''എന്റെ പൊരെക്കെ വോട്ട്'' എന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എതിരഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുക, ആൾക്കൂട്ടങ്ങളെന്ന പേരിൽ പരിശീലിപ്പിക്കപ്പെട്ട കേഡർമാരെ ഉപയോഗിച്ച് പശുവിന്റെ പേരിൽ മുസ്ലിംകളേയും ദലിതരേയും തെരുവുകളിൽ തല്ലിക്കൊല്ലുക, ഇതിന്റെ വീഡിയോ ചിത്രം അഭിമാനത്തോടെ പ്രദർശിപ്പിക്കുക തുടങ്ങിയവയാണ് രാജ്യത്ത്‌സംഘപരിവാറിന്റെ നേത്യത്വത്തിൽ അരങ്ങറിയത്.

പാർലമെന്റിൽ വലിയ കക്ഷിയാകാൻ സാധ്യതയുള്ള ഏക ബിജെപി ഇതര പാർട്ടി കോൺഗ്രസാണ്. കോൺഗ്രസിനും കോൺഗ്രസുമായി നേരിട്ട് സഖ്യമുള്ള പാർട്ടികൾക്കും സീറ്റ് വർധിച്ചാൽ മാത്രമേ ദേശീയ തലത്തിൽ മതേതര സർക്കാർ ഉണ്ടാകാനുള്ള സാധ്യത തെളിയുകയുള്ളു.. പരിപാടിയിൽ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ആയിഷ പി ടി പി അധ്യക്ഷത വഹിച്ചു.

ഏപ്രിൽ 23ന് പോളിംങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ നമ്മളുടെ ഓരോരുത്തരുടേയും മനസ്സിൽ ഇതുണ്ടാകണം.നിങ്ങളുടെ വിലയേറിയ വോട്ടവകാശം യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് നൽകി സംഘ്പരിവാറിന്റെ രാഷ്ട്രീയാധിപത്യം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിൽ നമ്മുടെ കൈയൊപ്പ് ചാർത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഫർവാനിയ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് മോഹനൻ ബി.പി കേന്ദ്ര വൈസ് പ്രസിഡണ്ട് റഹ്മാൻ ,ഒ.ഐ.സി.സി ദേശീയ സെക്രട്ടറി പ്രേംസൺ കായംകുളം, കെ എം സി സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുസമ്മിൽ, ഓ ഐ സി സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് അപ്പക്കൻ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവള്ളൂർ,യൂ.ഡി.ഫ് സ്ഥാനാർത്ഥികൾ ആയ കെ സുധാകരൻ ,കെ മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ തെരഞ്ഞെടുപ്പ് സന്ദേശം അറിയിച്ചു.
ജസീൽ ചെങ്ങളാൻ സ്വാഗതവും .ഫൈസൽ കെ വി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP