Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓറ - 2019 'കലാപ്രതിഭ സബാഹ് ഫായിസിനെ ആദരിച്ചു

ഓറ - 2019 'കലാപ്രതിഭ സബാഹ് ഫായിസിനെ ആദരിച്ചു

സ്വന്തം ലേഖകൻ

സാൽമിയ: ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻ ബ്രാഞ്ച് - സാൽമിയ നടത്തിയ'ഓറ - 2019 ' ആർട്‌സ് ഫെസ്റ്റിവലിൽ തുടർച്ചയായി അഞ്ചാം തവണയും കലാപ്രതിഭാപട്ടം നേടിയ സബാഹ് ഫായിസിനെ വെൽ ഫെയർ കേരള കുവൈത്ത് സാൽമിയ യൂണിറ്റ് ആദരിച്ചു.

സാൽമിയ സെന്റർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെൽഫെയർ കേരള കേന്ദ്ര സിക്രട്ടറി സ്മിത സുരേന്ദ്രൻ സബാഹ് ഫായിസിന് മെമെന്റോ നൽകി. യൂണിറ്റ് പ്രസിഡന്റ് ഇസ്മായിൽമാള അധ്യക്ഷത വഹിച്ച യോഗത്തിൽ സബാഹ് ഫായിസ് ഇംഗ്ലീഷ് കവിത അവതരിപ്പിച്ചു. മേഖല ആക്ടിങ് പ്രസിഡന്റ് ഷാജഹാൻ ആശംസഅറിയിച്ചു. സെക്രട്ടറി സഫ്വാൻ സ്വാഗതവും ട്രെഷറർ ആസിഫ് നന്ദിയും പറഞ്ഞു. തൃശൂർ ചാവക്കാട് സ്വദേശികളായ ഫൈസൽ ബാബു -സമീറ ദമ്പദികളുടെ മകനാണ് സബാഫായിസ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP