Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെൽഫെയർ കേരള കുവൈത്ത് സ്വാതന്ത്ര ദിന പരിപാടി ഇന്ന്

വെൽഫെയർ കേരള കുവൈത്ത് സ്വാതന്ത്ര ദിന പരിപാടി ഇന്ന്

ഫഹാഹീൽ: വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്യദിനത്തിൽ വൈകീട്ട് ഏഴു മണിക്ക് ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ വച്ച് ഇൻസ്റ്റന്റ് സ്വാതന്ത്ര്യ ദിന ക്വിസ് പ്രോഗ്രാമും ഓഗസ്റ്റ് 16ന് വൈകുന്നേരം ഏഴുമണിക്ക് ഫഹാഹീൽ യൂണിറ്റി സെന്റർ വെച്ച് സ്വതന്ത്രദിന സംഗമവും പതിനെട്ടാം ഘട്ട നോർക്ക കാർഡ് വിതരണവും സംഘടിപ്പിക്കുന്നു.

വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര അസിസ്റ്റന്റ് ട്രഷറർ അൻവർ സാദത്ത് അധ്യക്ഷത വഹിക്കുന്ന സ്വാതന്ത്ര്യ ദിന സംഗമത്തിൽ മേഖല സമിതിയംഗം അബ്ദുസമദ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.മേഖല വൈസ് പ്രസിഡണ്ട് അബ്ദുൽ അസിസ് സംസാരിക്കും. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും. പരിപാടിയിൽ പായസവിതരണവും അറിയിപ്പ് ലഭിച്ചവർക്ക് നോർക്ക കാർഡ് വിതരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP