Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഐ.ഇ.ആർ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം

സിഐ.ഇ.ആർ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം

കുവൈത്ത് : കേരളത്തിലെ കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി () ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്ത് മദ്രസ്സകള്ക്ക് നൂറ് ശതമാനം വിജയം നേടി. പരീക്ഷയിൽ പങ്കെടുത്ത ഏഴ്, അഞ്ച് ക്ലാസിലെ എല്ലാ കുട്ടികളും വിജയിച്ചു. സാല്മിയ മദ്രസ്സയിലെ ആയിശ നവാല് എല്ലാ വിഷയത്തിലും എപ്ലസ് നേടി ഉന്നത വിജയം നേടി. തിക്കോടിയിലെ ശുഐബ് റഷീദ് കുന്നോത്തിന്റെയും ഫാത്തിമ്മയുടെ മകളാണ് ആയിശ നവാല്.

മുഹമ്മദ് ഫായിസ്, ഈമാന്, ഹിബ ഹാജര് എന്നിവരാണ് ഏഴാം ക്ലാസില് നിന്ന് വിജയിച്ചവര്. അഞ്ചാം ക്ലാസില് നിന്ന് വിജയിച്ചവര് അജാസ് മുഹമ്മദ് നവാസ്, റനിയ ഹംസ, ലിയാന്, ഹാനി മഹ്മൂദ്, ആയിശ നശ് വ നൗഫല്, ഹനീം മുഹമ്മദ്, അഹ് നാഫ് അഷ്‌റഫ്, സയാന്, സല് ഫ എന്നിവരുമാണ്. ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയയും ഫഹാഹീല് ദാറുല് ഖുര്ആനുമായിരുന്നു കുവൈത്തിലെ സെന്റർ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പൊതു പരീക്ഷ നടന്നത്.

പൊതു പരീക്ഷ സെന്ററുകൾ കേരളത്തിന് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു. വെക്കേഷന് നാട്ടിലുള്ളവർക്ക് കേരളത്തിലും കുവൈത്തിലുള്ളവർക്ക് കുവൈത്തിലും പരീക്ഷ എഴുതാനായത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP