Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖുർആൻ മനഃപാഠത്തിൽ മികവ് കാണിച്ച ഹാഫിള് നിഹാൽ അബ്ദുറഷീദിനെ ആദരിച്ചു

ഖുർആൻ മനഃപാഠത്തിൽ മികവ് കാണിച്ച ഹാഫിള് നിഹാൽ അബ്ദുറഷീദിനെ ആദരിച്ചു

കുവൈത്ത്:വിശുദ്ധ ഖുർആൻ മനഃപഠനത്തിലും പാരായണത്തിലും മികവ് കാണിച്ച ഹാഫിള് നിഹാൽ അബ്ദുറഷീദിനെ ഇന്ത്യൻ ഇസ്ലാഹി സെന്റർ പുരസ്‌കാരം നൽകി ആദരിച്ചു. നിഹാൽ ഖുർആൻ ഹിഫ്‌ള് ആരംഭിച്ചത് കുവൈത്ത് ഔക്കാഫിന്റെ കീഴിൽ വിദ്യാർത്ഥികൾക്കായി ഖുർആൻ പഠിപ്പിക്കുന്ന അബ്ബാസിയയിലെ അമ്മൂദ് മസ്ജിദിൽ നിന്നാണ് . 8 ഹിസ്ബ് കുവൈത്തിൽ നിന്ന് ഹിഫ്‌ള് ആയ ശേഷം താനൂർ മർക്കസ് തഹ്ഫീളുൽ ഖുർആനിൽ നിന്ന് മൂന്ന് വർഷം കൊണ്ട് ഹാഫിള് ബിരുദം നേടി. 

പത്താം ക്ലാസുകാരനായ നിഹാൽ പെരുന്പിലാവ് താഴത്തേതിൽ അബ്ദുറഷീദിന്റെയും നഷീദ അബ്ദുള്ളയുടെയും മൂന്നാമത്തെ മകനാണ്. സംഗമത്തിൽ അബ്ബാസിയ ഇസ്ലാഹി മദ്രസ്സയിൽ നിന്ന് ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

ഐ.ഐ.സിയുടെ ഉപഹാരം ശഫക്കത്ത് പാഷ (പാക്കിസ്ഥാൻ) നൽകി. ഐ.ഐസി ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, ഡോ. ഇബ്രാഹിം, യൂസഫ് കാപ്പാട്, എൻജി. അൻവർ സാദത്ത്, മുസ്തഥ കാരി, റോഷൻ എന്നിവർ പങ്കെടുത്തു. ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP