Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റൈറ്റേഴസ് കാപ്പിറ്റൽ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ കുവൈറ്റ് റിജീയണൽ ഡയറക്ർ ആയി വിഭീഷ് തിക്കോടി നിയമിതനായി

റൈറ്റേഴസ് കാപ്പിറ്റൽ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ കുവൈറ്റ് റിജീയണൽ ഡയറക്ർ ആയി വിഭീഷ് തിക്കോടി നിയമിതനായി

സ്വന്തം ലേഖകൻ

കുവൈത്ത്: ഇറ്റലി ആസ്ഥാനമായി 57 രാജ്യങ്ങളിലായി പ്രവർത്തിക്കുന്നഎഴുത്തുകാരുടെ രാജ്യാന്തര സംഘടനയായ റൈറ്റേഴസ് കാപ്പിറ്റൽഇന്റർനാഷണൽ ഫൗണ്ടേഷന്റെ കുവൈറ്റ് റിജീയണൽ ഡയറക്ടറായിവിഭീഷ് തിക്കോടി നിയമിതനായി. സാഹിത്യത്തിലൂടെ ആഗോളസമാധാനവും ഐക്യവും ശക്തിപ്പെടുത്തി മാനവിക മൂല്യങ്ങളെലോകമെമ്പാടും വ്യാപിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം.

സാഹിത്യ മേഖലയിലെ സംഭാവനയും, കൃതികളുടെ മേന്മയുംപൊതുവായ അഭിരുചിയും കണക്കിലെടുത്താണ് പ്രമുഖ വ്യക്തികൾഅടങ്ങിയ ജൂറി ഡയറക്ടർമാരെ തിരഞ്ഞെടുത്തത്.കവി, എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ എന്നീ നിലകളിൽപ്രവർത്തിക്കുന്ന വിഭീഷ് തിക്കോടി മൂന്ന് കൃതികളുടെ രചയിതാവാണ്.നാഷണൽ ഹ്യൂമൻ റൈറ്റസ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫെഡേറേഷന്റെമഹാത്മ ഗാന്ധീ ബുക്ക് ഫോർ സ്‌പെഷൽ അവാർഡ് തുടങ്ങി നിരവധിപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

നിലവിൽ അക്ഷരമുദ്ര ഗ്ലോബൽ കോർഡിനേറ്റർ, സെന്ററർ ഫോർ ഇന്ത്യസ്റ്റഡീസ് ഉപദേശക സമിതി അംഗം എന്നീ ചുമതലകളുംനിർവ്വഹിക്കുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP