Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലാളികൾക്ക് സ്‌നേഹ സമ്മാനമായി യൂത്ത് ഇന്ത്യ അഡ്രസ് ഷോപ്പി പെരുന്നാൾ പുടവ പദ്ധതി

തൊഴിലാളികൾക്ക് സ്‌നേഹ സമ്മാനമായി  യൂത്ത് ഇന്ത്യ  അഡ്രസ് ഷോപ്പി പെരുന്നാൾ പുടവ പദ്ധതി

കുവൈറ്റ് സിറ്റി : ഭക്തി സാന്ദ്രമായ പുണ്യ ദിനരാത്രങ്ങൾക്ക് ശേഷം ആഹ്ലാദത്തിന്റെ ശവ്വാൽ പിറ കാണുന്നതോടെ പ്രവാസ ലോകവും പെരുന്നാൾ ആഘോഷത്തിലേക്ക് നീങ്ങുമ്പോൾ സഹ ജീവികൾക്ക് പെരുന്നാൾ പുടവ നൽകി മാതൃകയാവുകയാണ് കുവൈത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ.

യാഥാർത്യങ്ങളോട് മല്ലിട്ട് കുടുംബത്തിനു വേണ്ടി വിഭവങ്ങൾ സമാഹരിക്കുമ്പോൾ സ്വന്തം ആഘോഷങ്ങൾ മറന്നു പോകുന്ന  കുവൈത്തിലെ ലേബർ ക്യാമ്പുകളിലെ തുച്ഛവേതനക്കാരായ തൊഴിലാളികൾക്കാണ് യൂത്ത് ഇന്ത്യ കുവൈത്തിന്റെ പ്രവർത്തകർ പെരുന്നാൾ സമ്മാനമായി  പുതു വസ്ത്രങ്ങൾ വിതരണം ചെയ്തത്.

'ഈ പെരുന്നാൾ നമുക്കൊന്നായി ആഘോഷിക്കാം' എന്ന സന്ദേശവുമായി റെഡി മെയ്ഡ് വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനമായ അഡ്രസ് ഷോപ്പിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഫർവാനിയ, അബ്ബാസിയ , ഫഹാഹീൽ മേഖലകളിലെ വിവിധ ലേബർ ക്യാംപുകളിലെ അർഹരായ 300 പേർക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. യൂത്ത് ഇന്ത്യ നൽകുന്ന സമ്മാന കൂപ്പണുമായി അഡ്രസ് ഷോപ്പിയുടെ  അബ്ബാസിയ, മഹ്ബൂല, കുവൈത്ത് സിറ്റി , സൂക് സബ ഷോറൂമുകളിൽ പോയി പെരുന്നാൾ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

പെരുന്നാൾ പുടവ പദ്ധതിയുടെ ഉൽഘാടനം ഫർവാനിയയിലെ ലേബർ കാമ്പിൽ നടന്ന ചടങ്ങിൽ  അഡ്രസ് ഷോപ്പി മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷബീർ ക്യാമ്പ് അംഗങ്ങൾക്ക് കൂപ്പണുകൾ വിതരണം ചെയ്തു നിർവ്വഹിച്ചു. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. പെരുന്നാൾ പുടവ പദ്ധതിയുടെ കൺവീനർ നിസാർ കെ റഷീദ് , കെ ഐ ജി ഏരിയ പ്രസിഡന്റ് അനീസ് അബ്ദുസ്സലാം , യൂത്ത് ഇന്ത്യ ജനറൽ സെക്രെട്ടറി ഷാഫി പി ടി, ഫർവാനിയ സോണൽ കൺവീനർ ഹശീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP