Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്താൻ ആലോചന; സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്നവരും രാജ്യം വിടണമെങ്കിൽ സ്‌പോൺസറുടെ അനുമതി നേടിയിരിക്കണം

എല്ലാ പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് സംവിധാനം  ഏർപ്പെടുത്താൻ ആലോചന; സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്നവരും രാജ്യം വിടണമെങ്കിൽ സ്‌പോൺസറുടെ അനുമതി നേടിയിരിക്കണം

കുവൈറ്റ് സിറ്റി: നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നടപ്പാക്കുന്നതു പോലെ സ്വകാര്യ മേഖലകളിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് എക്‌സിറ്റ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവർ രാജ്യം വിടുന്നതിന് മുമ്പ് അവർ ജോലി ചെയ്യുന്ന അധികാരികളിൽ നിന്ന് എക്‌സിറ്റ് പെർമിറ്റ് അനുമതി നേടിയിരിക്കണമെന്നുണ്ട്. ഇതേ രീതിയിൽ സ്വകാര്യമേഖലകളിലുള്ളവർക്കും നടപ്പാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്.

വിദേശതൊഴിലാളികളുടെ പാസ്‌പോർട്ട് സ്‌പോൺസർമാർ (കമ്പനികളും വ്യക്തികളും) പിടിച്ചുവയ്ക്കുന്നു എന്ന രീതിയിലുള്ള ആരോപണങ്ങൾ ഒഴിവാക്കാൻ എക്‌സിറ്റ് പെർമിറ്റ് സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. വിദേശി ജോലി ചെയ്യുന്ന കമ്പനിയുടെ സീലും സ്‌പോൺസറുടെ ഒപ്പും ഉൾപ്പെടുന്നതായിരിക്കും എക്‌സിറ്റ് പെർമിറ്റ് ഫോറം. രാജ്യം വിടാൻ ഉദ്ദേശിക്കുന്ന പ്രവാസി അതിനുള്ള കാരണവും എക്‌സിറ്റ് ഫോമിൽ രേഖപ്പെടുത്തണം. കമ്പനിയുടെ മാതൃകാ ഒപ്പുള്ള രേഖയുടെ ഒരു കോപ്പി സഹിതമായിരിക്കണം എക്‌സിറ്റ് ഫോറം സമർപ്പിക്കേണ്ടത്.

അതേസമയം അത്യാവശ്യഘട്ടങ്ങളിൽ രാജ്യം വിട്ടുപോകേണ്ടി വരുന്ന പ്രവാസിക്ക് സ്‌പോൺസർ സ്ഥലത്തില്ലാത്തതിനാൽ ഒപ്പു വാങ്ങാൻ പറ്റാത്ത സാഹചര്യത്തെ കുറിച്ച് പുതിയ പരിഷ്‌ക്കാരത്തിൽ പരാമർശിക്കുന്നില്ല. മാത്രമല്ല ഇത്തരത്തിൽ സ്‌പോൺസറുടെ പക്കൽ നിന്ന് ഒപ്പു വാങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ എംപ്ലോയർ വിലപേശൽ നടത്തുമെന്ന സംശയവും നിലവിലുണ്ട്. ഒപ്പിട്ടു നൽകണമെങ്കിൽ ശമ്പളം പിടിച്ചു വയ്ക്കുമെന്നോ മറ്റും പറയുന്ന സാഹചര്യം ഉടലെടുക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. എന്നാൽ നിലവിലുള്ള ലേബർ നിയമം അനുസരിച്ച് യാത്രാ വിലക്ക് ഇല്ലാത്ത ഒരു പ്രവാസിക്ക് രാജ്യം വിട്ടു പോകുന്നതിൽ നിന്ന് എംപ്ലോയർക്ക് തടയാൻ സാധിക്കില്ലെന്നാണ് പറയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP