Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്തിലേക്ക് എത്തുന്ന ഇന്ത്യൻ ഗാർഹിക ജോലിക്കാർക്ക് ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കി; സ്‌പോൺസർമാർ കെട്ടിവയ്‌ക്കേണ്ടത് 720 ദിനാർ

കുവൈത്തിലേക്ക് എത്തുന്ന ഇന്ത്യൻ ഗാർഹിക ജോലിക്കാർക്ക് ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കി; സ്‌പോൺസർമാർ കെട്ടിവയ്‌ക്കേണ്ടത് 720 ദിനാർ

നി കുവൈത്തിലേക്കെത്തുന്ന ഗാർഹിക ജോലിക്കാർക്ക് ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കി. ഇതോടെ വേലക്കാരികൾക്കായി സ്‌പോൺസർമാർ 720 ദിനാർ കെട്ടിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ പുതിയ തീരുമാനം.

കുവൈത്തിലെ സ്വദേശി വീടുകളിൽ പരിചാരക വിസയിൽ എത്തുന്ന സ്ത്രീകൾ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയായതിന്റെ വാർത്തകൾ പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പീഡനം സഹിക്കവയ്യാതെ വീടുകളിൽ നിന്ന് ഒളിച്ചോടി എത്തുന്നവരെ കൊണ്ട് രാജ്യത്തെ ഇന്ത്യൻ എംബസിയുടെ അഭയ കേന്ദ്രം നിറഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങൾ എംബസി വിദേശ കാര്യ മന്ത്രാലയത്തെധരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് കുവൈത്ത് അധികൃതർക്ക് കത്തയച്ചിരുന്നു.

സൗദി ഗവൺമെന്റുമായി ഉണ്ടാക്കിയ ഗാർഹിക ജോലിക്കരാർ പോലെ കുവൈത്തുമായും പ്രത്യേക കരാറിന്റെ ആവശ്യകത ആയിരുന്നു കത്തിലെ ഉള്ളടക്കം. ഗ്യാരണ്ടി തുകയായി 800 ദിനാർ കെട്ടിവെക്കണമെന്നതടക്കം ഇന്ത്യ മുന്നോട്ടു വച്ച ആവശ്യങ്ങൾ കുവൈത്ത് അധികൃതർ നിരാകരിച്ചതായാണ് വിവരം. ഇതിനിടെയാണ് ഇന്ത്യൻ എംബസി ബാങ്ക് ഗ്യാരണ്ടി നിർബന്ധമാക്കിയതായി കാണിച്ചു ഇന്ന് പത്രക്കുറിപ്പ് ഇറക്കിയത്.

ബാങ്ക് ഗ്യാരണ്ടിയോടൊപ്പം എംബസിയിൽ എത്തുന്ന അപേക്ഷകൾ മാത്രമാണ് എംബസി അറ്റസ്റ്റു ചെയ്തു നല്കുക. ജോലിക്കാരി കുവൈത്തിൽ നിന്നും വിസ കാൻസൽ ചെയ്തു തിരിച്ചു പോകുന്നത് വരെയാണ് ഗ്യാരണ്ടി കാലാവധി. വീട്ടു ജോലിക്ക് എത്തുന്നവർക്ക് സുരക്ഷിതത്വം ആണ് ഇത്തരമൊരു തീരുമാനത്തിലൂടെ ഇന്ത്യാ ഗവൺമെന്റ് ലക്ഷ്യമിടുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP