Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാർഹികമേഖലയിൽ ഇരുപതാം നമ്പർ വിസക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചു; ഖാദിം വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ്

ഗാർഹികമേഖലയിൽ ഇരുപതാം നമ്പർ വിസക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചു; ഖാദിം വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ്

കുവൈറ്റ് സിറ്റി: ഗാർഹിക വിസയിൽ വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ഖാദിം വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചു. വീട്ടുജോലിക്കാർക്ക് അനുവദിക്കുന്ന ഈ വിസയിൽ ഇപ്പോൾ നിലവിൽ 682,000 ആൾക്കാർ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇരുപതാം നമ്പർ വിസക്കാരുടെ എണ്ണത്തിൽ ആശങ്കയുളവാക്കുന്ന തരത്തിൽ വർധന ഉണ്ടായ സാഹചര്യത്തിൽ ഇവയുടെ എണ്ണം കുറച്ചുകൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്ന് താമസകുടിയേറ്റ വകുപ്പ് അധികൃതർ വ്യക്തമാക്കി.

അനധികൃത രീതിയിൽ കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനാലാണ് ഖാദിം വിസക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ കാരണമായതെന്ന് മന്ത്രാലയം വെളിപ്പെടുത്തുന്നു. ഗാർഹിക ജോലികൾക്കായി സ്വദേശികൾ ആളുകളെ കൊണ്ടുവരികയും പിന്നീട് ഇവരെ പുറത്തേക്ക് മറ്റു ജോലികൾക്കായി വിൽക്കുകയുമാണ് പതിവ്.  വിസ റദ്ദാക്കി രാജ്യം വിട്ടു പോകുന്ന വീട്ടുജോലിക്കാരുടെ സ്‌പോൺസർക്ക് രണ്ടു വർഷത്തിനു ശേഷം മാത്രം പകരം വിസ അനുവദിക്കുക, പാചകക്കാർ, പരിചാരകർ, ഡ്രൈവർ തുടങ്ങിയ വിസകൾ അനുവദിക്കണമെങ്കിൽ സ്‌പോൺസർ വീടിന്റെ ഉടമസ്ഥാവകാശരേഖയും മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കുക തുടങ്ങിയവയ്ക്ക് ഇപ്പോൾ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.

ഖാദിം വിസയിൽ കുവൈറ്റിലെത്തിയിട്ടുള്ള ബഹുഭൂരിപക്ഷം പേരും നിയമവിരുദ്ധമായി പുറത്തു ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മലയാളികളും കുറവല്ല. സ്ഥാപനങ്ങളിലേക്കുള്ള ഷൂൺ വിസ തത്ക്കാലം നിർത്തിവച്ച സാഹചര്യത്തിൽ ഖാദിം വിസകളിലെത്തി വിദേശികൾ സ്ഥാപനങ്ങളിൽ ജോലി നേടുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP