Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളുടെ മുറവിളിക്ക് ഒടുവിൽ പരിഹാരമായി; ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ സേവനകേന്ദ്രം ഇനി ജലീബിലും

പ്രവാസികളുടെ മുറവിളിക്ക് ഒടുവിൽ പരിഹാരമായി; ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ സേവനകേന്ദ്രം ഇനി ജലീബിലും

മലയാളികൾ ഉൾപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ ഏറക്കാലത്തെ മോഹത്തിന് ഒടുവിൽ പരിഹാരമായി. ഇന്ത്യക്കാർ തിങ്ങിത്താമസിക്കുന്ന ജലീബ് അൽശുയൂഖിൽ ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ സേവനകേന്ദ്രം തുറക്കുന്നു. ആഗസ്റ്റ് മൂന്ന് മുതലാണ് ജലീബിൽ സേവന കേന്ദ്രം പ്രവർത്തിച്ച് തുടങ്ങുകയെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാല് മണി മുതൽ രാത്രി എട്ട് വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാല് മണി മുതൽ രാത്രി എട്ട് വരെയുമാണ് സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുക.
നിലവിൽ എംബസിയുടെ സേവനകേന്ദ്രം നടത്തുന്ന ബി.എൽ.എസ് ഇന്റർനാഷണൽ സർവീസുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് പുതിയ കമ്പനിക്ക് കരാർ നൽകി യതിനോടനു ബന്ധിച്ചാണ് ശർഖിനും ഫഹാഹീലിനും പുറമെ ജലീബിലും സേവനകേന്ദ്രം തുടങ്ങുന്നത്. കോക്‌സ് ആന്റ് കിങ്‌സ് ഗ്‌ളോബൽ സർവീസസിന്റെ കുവൈത്തിലെ പങ്കാളികളായ അൽഖബസ് അഷൂറക്‌സ് ജനറൽ ട്രേഡിങ് ആന്റ് കോൺട്രാക്റ്റിങ് കമ്പനിക്കാണ് സേവനം കേന്ദ്രം നടത്തുന്നതിനുള്ള പുതിയ കരാർ ലഭിച്ചത്.
ശർഖിൽ ബഹ്ബഹാനി ടവറിലെ 17ാം നില, ഫഹാഹീലിൽ മക്ക സ്ട്രീറ്റിൽ അൽഅനൂദ് കോംപ്‌ളക്‌സിന് മുന്നിലെ ഖൈസ് അൽഗാനിം കോംപ്‌ളക്‌സിലെ നാലാം നില, ജലീബ് അൽശുയൂഖ് ബ്‌ളോക്ക് ഒന്ന് സ്ട്രീറ്റ് ഒന്നിൽ എക്‌സൈറ്റ് ബിൽഡിങ്ങിലെ രണ്ടാം നില എന്നിവിടങ്ങളിലാണ് അൽഖബസ് അഷൂറക്‌സ് ജനറൽ ട്രേഡിങ് ആന്റ് കോൺട്രാക്റ്റിങ് കമ്പനിയുടെ കീഴിലുള്ള ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുക.
ആഗസ്റ്റ് രണ്ടുവരെ നിലവിലുള്ള ബി.എൽ.എസ് ഇന്റർനാഷണൽ സർവീസിന്റെ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കും. ആഗസ്റ്റ് രണ്ടിന് മുമ്പ് ലഭിക്കാത്ത പാസ്‌പോർട്ടുകൾ പിന്നീട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടാൽ ലഭിക്കും. ആഗസ്റ്റ് മൂന്നിന് തുറക്കേണ്ട പുതിയ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം എന്തെങ്കിലും കാരണങ്ങളാൽ തുടങ്ങാൻ വൈകുകയാണെങ്കിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP