Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിൽ 3000ത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും; സ്വദേശിവത്കരണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തൊഴിൽ കരാർ റദ്ദാക്കിയത് 3140വിദേശികളുടെ

കുവൈറ്റിൽ 3000ത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും; സ്വദേശിവത്കരണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തൊഴിൽ കരാർ റദ്ദാക്കിയത് 3140വിദേശികളുടെ

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ പൊതുമേഖലയിൽ തൊഴിൽ ചെയ്യുന്ന 3140 വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷം നടപ്പാക്കേണ്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അത്രയും വിദേശികളെ പിരിച്ചുവിടുന്നത്.

പിരിച്ചുവിടുന്ന വിദേശികൾക്ക് പകരം സ്വദേശികൾക്ക് നിയമനം നൽകും. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്. 

അതേസമയം ആരോഗ്യമേഖലയെ സ്വദേശിവത്കരണ നടപടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് വിവിധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലായി 44,572 വിദേശികളാണ് തൊഴിൽ ചെയ്യുന്നത്. 46 വിവിധ സർക്കാര് വകുപ്പുകളിലായി മലയാളികളടക്കം നിരവധി ഇന്ത്യക്കാർ സർവീസിൽ തുടരുന്നു,

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP