Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ വകുപ്പുകളിൽനിന്ന് നിർബന്ധിത വിരമിക്കലിന് നോട്ടീസ് ലഭിച്ച വിദേശികളുടെ താമസാനുമതി കാലവധി നീട്ടി; മക്കളുടെ പഠനം കണക്കിലെടുത്തി കാലാവധി നീട്ടിയത് ആറ് മാസത്തേക്ക് കൂടി

സർക്കാർ വകുപ്പുകളിൽനിന്ന് നിർബന്ധിത വിരമിക്കലിന് നോട്ടീസ് ലഭിച്ച വിദേശികളുടെ താമസാനുമതി കാലവധി നീട്ടി; മക്കളുടെ പഠനം കണക്കിലെടുത്തി കാലാവധി നീട്ടിയത് ആറ് മാസത്തേക്ക് കൂടി

കുവൈത്തിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സർക്കാർ വകുപ്പുകളിൽനിന്ന് നിർബന്ധിത വിരമിക്കലിന് നോട്ടീസ് ലഭിച്ച വിദേശികളുടെ താമസാനുമതി കാലവധി നീട്ടി. മക്കളുടെ പഠനം കണക്കിലെടുത്ത് കാലവധി ആറ് മാസത്തേക്ക് കൂടിയാണ് നീട്ടി നൽകുന്നത്.

ധനകാര്യമന്ത്രി അധ്യക്ഷനായുള്ള സിവിൽ സർവിസ് കമീഷൻ ഭരണസമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ജനുവരിയോടെ പൊതുമേഖലയിലെ 3000 വിദേശികൾക്കാണ് വിരമിക്കൽ നോട്ടിസ്‌നൽകിയത്. പിരിച്ചുവിടപ്പെട്ടവർ മൂന്ന് മാസത്തിനുള്ളിൽ രാജ്യം വിടണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിർദ്ദേശം. പുതിയ ഉത്തരവ് പ്രകാരം ഇവർക്ക് ജൂലൈ ഒന്നുവരെ രാജ്യത്ത് കഴിയാൻ സാധിക്കും.

മക്കൾ കുവൈത്തിൽ പഠിക്കുന്നവരുടെ പ്രയാസം കണക്കിലെടുത്താണിതെന്ന് അധികൃതർ വിശദീകരിച്ചു. നോട്ടിസ് നൽകിയെങ്കിലും ഈ കാലത്ത് ഇവർക്ക് ശമ്പളം നൽകും. അതേസമയം, മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറാൻ ഇവരെ അനുവദിക്കില്ലെന്നും കമ്മീഷൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP