Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി മലയാളി കൂട്ടായ്മയിൽ ആൽബം ഒരുങ്ങുന്നു; ദുആ പെരുന്നാൾ ദിനത്തിൽ റീലിസിന്

പ്രവാസി മലയാളി കൂട്ടായ്മയിൽ ആൽബം ഒരുങ്ങുന്നു; ദുആ പെരുന്നാൾ ദിനത്തിൽ റീലിസിന്

ജി ടാക്കീസ് ബാനറിൽ നിഷാദ് കാട്ടൂർ രചനയും സംഗീതവും സംവിധാനവുംനിർവ്വഹിച്ച ദുആ ആൽബം ഈ വരുന്ന പെരുന്നാൾ ദിനത്തിൽ റിലീസിംഗിന്ഒരുങ്ങുന്നു. കണ്ണൂർ ഷെരീഫിന്റെ ആലാപനഭംഗിയിൽ പൂർത്തീകരിക്കപെട്ടദുആക്ക് വേണ്ടി കാമറയും ചിത്രസംയോജനവും (എഡിറ്റിങ്) രതീഷ്അമ്മാസും എഫക്ട്‌സ് ബിജു എസ് നായരും നിർവ്വഹിച്ചിരിക്കുന്നു.

ജിനു വൈക്കത്ത്, ബിൻസ് അടൂർ,അനിത മുരളി,അജ്മൽ സമദ്തുടങ്ങിയവര ഭിനിയിക്കുന്ന ആൽബത്തിന്റെ നിർമ്മാണനിർവ്വഹണം അഞ്ജുപുതുശ്ശേരിയാണ്.ദുആ യുടെ പോസ്റ്റർ റിലീസിങ് കുവൈറ്റിലെ കലാസാദ്വകരുടെസ്‌നേഹകൂട്ടായ്മയിൽ വെച്ച് കഴിഞ്ഞദിവസം നടന്നുകഴിഞ്ഞു.

പിറന്ന നാട്ടിൽ നിന്ന് മരുഭൂമിയിൽ എത്തിപെട്ട പ്രവാസിയുടെ നോവും തുടിപ്പുംഒപ്പിയെടുത്ത പ്രസ്തുത ആൽബം ഒരു വേറിട്ട ദൃശ്യവിരുന്നായിരിക്കുമെന്നതിൽസംശയമില്ല. കലയെ സ്‌നേഹിക്കുന്ന ഏവരുടെയും പ്രാർത്ഥനയും സഹകരണവുംഅണിയറശില്പികൾ പ്രതീക്ഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP