Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട് ടൈം വീട്ടുജോലിക്കാരെ ഒഴിവാക്കാൻ നിർദ്ദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം;വിദേശികൾ തിങ്ങി വസിക്കുന്ന പ്രദേശങ്ങളിൽ മിന്നൽ പരിശോധന ആരംഭിക്കാനും നീക്കം

പാർട് ടൈം വീട്ടുജോലിക്കാരെ ഒഴിവാക്കാൻ നിർദ്ദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം;വിദേശികൾ തിങ്ങി വസിക്കുന്ന പ്രദേശങ്ങളിൽ മിന്നൽ പരിശോധന ആരംഭിക്കാനും നീക്കം

സ്വന്തം ലേഖകൻ

കുവൈത്ത്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ പാർട് ടൈം വീട്ടുജോലിക്കാരെ ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മണിക്കൂർ വേതന നിരക്കിൽ ഗാർഹിക ജീവനക്കാരെ ജോലിക്ക് വെക്കുന്നത് നിർത്തിവെക്കാൻ താമസകാര്യ വകുപ്പ് നിർദ്ദേശിച്ചത്. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വീടുകളിലേക്ക് പാർട് ടൈം ജോലിക്കായി വരുന്നവർ ഏതെല്ലാം സാഹചര്യങ്ങളിൽ നിന്നാണ് വരുന്നതെന്നും ആരൊക്കെയായി ഇടപഴുകുന്നുവെന്നും അറിയാൻ കഴിയില്ല ഈ സാഹചര്യത്തിൽ ഇത്തരം ജോലിക്കാരെ ഒഴിവാക്കിയില്ലെങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അപകടമാകും. പാർട് ടൈം ജോലികൾ നിയമവരുദ്ധമാണെന്നും ്അധികൃതർ അറിയിച്ചു.

സ്വദേശികളും വിദേശികളും സർക്കാർ വിലക്ക് പാലിക്കണമെന്നും അല്ലാത്ത പക്ഷം വലിയ ശിക്ഷ ലഭിക്കുമെന്നും, ഇത്തരത്തിൽ ആരെങ്കിലും ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ രാജ്യസുരക്ഷക്ക് മുൻഗണന നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത് ഓരോ സ്വദേശിയുടെയും വിദേശിയുടെയും കടമയാണെന്നുംഅറിയിച്ചു.

അതേസമയം രാജ്യത്ത് നിലവിൽ തുടരുന്ന ഒരു ലക്ഷത്തിലേറെ വരുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി എത്രയും വേഗം നാട് കടത്തും. കൊറോണ രോഗം പടരുന്ന സാഹചര്യര്യത്തിൽ ഒരു ലക്ഷം അനധികൃതരെ നാട് കടത്തുന്നതോടെ സർക്കാരിന് വലിയൊരു ബാധ്യത ഒഴിവാകുമെന്നുമാണ് കണ്ടെത്തൽ..

സ്വമേധയാ കീഴടങ്ങി എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ശിക്ഷയോ പിഴയോ കൂടാതെ സർക്കാർ ചെലവിൽ അതാതു രാജ്യത്തേക്ക് എത്രയും വേഗം നാട് കടത്താനും, രണ്ടാമത് വിദേശികൾ തിങ്ങി വസിക്കുന്ന ജലീബ് ശുയൂഖ്, ഹസ്സാവി പ്രദേശങ്ങളിൽ രക്ഷപെടാനുള്ള പഴുതുകൾ അടച്ചുള്ള മിന്നൽ പരിശോധന ആരംഭിക്കാനും പദ്ധതിയുണ്ട്.

അതിനിടെ കുവൈറ്റിൽ പുതുതായി 12 കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 142 ആയി 12 കേസുകളാണ് വക്താവ് ഇന്ന് സ്ഥിരീകരിച്ചത്. ഇതിൽ 15 പേർ രോഗ മുക്തരായിട്ടുണ്ട്. ഇന്ന് മാത്രം മൂന്ന് പേരാണ് രോഗമുക്തരായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ: ബാസ്സിൽ അൽ സബ വ്യക്തമാക്കി. ഇന്ന് രോഗമുക്തരായവർ മൂന്നും കുവൈത്ത് സ്വദേശികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP