Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രക്കാരുടെ മുൻഗണന പട്ടിക സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നു; നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത് ഇന്ത്യൻ എംബസിയുടെ നടപടി

യാത്രക്കാരുടെ മുൻഗണന പട്ടിക സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നു; നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത് ഇന്ത്യൻ എംബസിയുടെ നടപടി

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയിൽ നടന്നു വന്നിരുന്ന നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ ഓൺലൈൻ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ചു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള അത്യാവശ്യ യാത്രക്കാരുടെ മുൻഗണന പട്ടിക സംബന്ധിച്ചും എയർ ഇന്ത്യ വിമാന ടിക്കറ്റുകൾ മറിച്ചു വിറ്റതായുമുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എംബസിയുടെ നടപടി.

എന്നാൽ മെഡിക്കൽ എമർജൻസി, മരണവുമായി ബന്ധപ്പെട്ട അപേക്ഷകൾ തുടങ്ങിയ കാര്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർക്ക് എംബസിക്ക് അപേക്ഷകൾ അയക്കാമെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കി. [email protected] എന്ന വിലാസത്തിലാണ് എംബസിക്ക് അപേക്ഷ അയക്കേണ്ടത്.

യാത്രക്കാരുടെ അപേക്ഷകൾ തിരഞ്ഞെടുക്കുന്നതിനും മുൻഗണന നിശ്ചയിക്കുന്നതിനുമുള്ള അധികാരം എംബസിക്ക് മാത്രമായിരിക്കുമെന്നും യാത്രയുമായി ബന്ധപ്പെട്ട് പുറത്തുനിന്നും ലഭിക്കുന്ന ഉറപ്പുകൾക്കോ വാഗ്ദാനങ്ങൾക്കോ എംബസി ഉത്തരവാദി ആയിരിക്കില്ലെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് എംബസി ഇടപെടുന്നില്ലെന്നും എംബസി അറിയിച്ചു.

[email protected] എന്ന മെയിൽ വഴിയും +965 66501391, +965 97610246, +965 97229945 എന്നീ നമ്പറുകൾ വഴിയും എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP