Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് വ്യാപനത്തിന് കാരണം വിദേശികളുടെ കൂട്ടം ചേർന്നുള്ള താമസം; അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം കുറയ്ക്കാൻ ഒരുങ്ങി കുവൈത്ത്

കൊവിഡ് വ്യാപനത്തിന് കാരണം വിദേശികളുടെ കൂട്ടം ചേർന്നുള്ള താമസം; അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം കുറയ്ക്കാൻ ഒരുങ്ങി കുവൈത്ത്

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോവിഡ് 19 രാജ്യത്ത് വ്യാപകമാകുവാൻ കാരണം വിദേശികളുടെ കൂട്ടം ചേർന്നുള്ള താമസമാണെന്ന് വിലയിരുത്തൽ. ഇതനുസരിച്ച് വിദേശികളുടെ എണ്ണം വെട്ടിക്കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ള അവിദഗ്ധ തൊഴിലാളികളെ മാറ്റുവാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഇതിനായി കർമപദ്ധതി തയ്യാറാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു.

വിദേശികളെ വെട്ടിക്കുറക്കണമെന്ന് ഏറെ നാളായി പാർലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടുവരുകയാണ്. 14.5 ലക്ഷം കുവൈത്തികളും 30 ലക്ഷം വിദേശികളുമാണ് രാജ്യത്തുള്ളത്. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നാണ് വാദം. അതിനിടെ കുവൈത്ത് മുനിസിപ്പാലിറ്റിയിൽ വിദേശികളുടെ നിയമനം നിർത്തിവെക്കാനും നിലവിൽ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടാനും മന്ത്രി വലീദ് അൽ ജാസിം ഉത്തരവിട്ടു. സർക്കാർ മേഖലയിലുള്ള ഒരു ലക്ഷം വിദേശികളെ ഒരു വർഷത്തിനകം ഒഴിവാക്കണമെന്നാണ് എംപിമാർ ആവശ്യപ്പെടുന്നത്.

സംഖ്യാബലത്തിൽ മുന്നിൽ നിൽക്കുന്ന വിദേശി സമൂഹങ്ങളിൽനിന്ന് കൂടുതൽ പേരെ ഒഴിവാക്കണമെന്നും എംപിമാർ ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും വലിയ വിദേശി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാർക്ക് ആശങ്കയുണ്ടാക്കുന്നതാണ് ഈ നിർദ്ദേശം. ഓരോ രാജ്യക്കാർക്കും ക്വോട്ട നിശ്ചയിക്കണമെന്നാണ് നിർദ്ദേശം. നിലവിൽ 10 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. 20 ശതമാനം ക്വോട്ട നിശ്ചയിക്കാൻ തീരുമാനിച്ചാൽ നിരവധി ഇന്ത്യക്കാർക്ക് ജോലി നഷ്ടമാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP