Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊവിഡ് ബാധിച്ച് ഇന്നലെ കുവൈത്തിൽ മരിച്ചത് ഒരു നഴ്‌സടക്കം നാലു മലയാളികൾ; അനുശോചനം രേഖപ്പെടുത്തി പ്രവാസി മലയാളികൾ

കൊവിഡ് ബാധിച്ച് ഇന്നലെ കുവൈത്തിൽ മരിച്ചത് ഒരു നഴ്‌സടക്കം നാലു മലയാളികൾ; അനുശോചനം രേഖപ്പെടുത്തി പ്രവാസി മലയാളികൾ

സ്വന്തം ലേഖകൻ

ന്നിനു പിറകെ ഒന്നായി ഇന്നലെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചു മരിച്ചത് ഒരു നഴ്‌സടക്കം നാലു മലയാളികൾ. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. നാലു പേരുടെയും നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് കുവൈറ്റിലെ മലയാളി സമൂഹം.

ആലപ്പുഴ മാവേലിക്കര പുതുക്കളത്ത് ജൈസൺ വില്ലയിൽ അന്നമ്മ ചാക്കോ എന്ന നഴ്‌സാണ് കൊവിഡ് ബാധിച്ചു മരിച്ച ഒരാൾ. 59 വയസായിരുന്നു പ്രായം. ഞായറാഴ്ച ഉച്ചക്ക് മുബാറക് അൽ കബീർ ആശുപത്രിയിൽ ആയിരുന്നു മരണം. രണ്ടു ദിവസം മുമ്പാണ് കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൽ ഷാബ് മെഡിക്കൽ സെന്ററിലെ ഹെഡ് നഴ്‌സ് ആയിരുന്നു. പരേതനായ പി.ടി. ചാക്കോയുടെ ഭാര്യയാണ്. മക്കൾ: സാറ ടെൺസൺ, തോമസ് ജേക്കബ് (ഇരുവരും കുവൈത്തിൽ). പിതാവ്: മാവേലിക്കര വെട്ടിയാർ എം. പത്രോസ്.

കോഴിക്കോട് പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പിൽ ആണ് ഇന്നലെ ഞായറാഴ്ച വൈകുന്നേരം മരിച്ച ഒരാൾ. 49 വയസായിരുന്നു. അദാൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സറീന. രണ്ടു മക്കളുണ്ട്. തൃശൂർ വാടാനപ്പള്ളി കൊരട്ടിപറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ ആണ് മരിച്ച മൂന്നാമത്തെ വ്യക്തി. 65 വയസുകാരനായ ഇസ്മായിൽ അമീരി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 25 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം തയ്യൽ തൊഴിലാളി ആയിരുന്നു. ഭാര്യ ശരീഫ. മക്കളില്ല.

മലപ്പുറം കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടിൽ ബദറുൽ മുനീർ (38) ആണ് മരിച്ച നാലാമത്തെയാൾ. പിതാവ്: അമ്പാഴത്തിങ്ങൽ കുഞ്ഞിമുഹമ്മദ്. മാതാവ്: സുലൈഖ. ഭാര്യ: ഹാജിറ ബീവി. മക്കൾ: ഷിബിലി, സിദ്‌റ. കുവൈത്തിൽ സ്വകാര്യ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയും ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിക്കുകയുമായിരുന്നു. സഹോദരങ്ങൾ: മൻസൂർ സഖാഫി പൂച്ചാൽ, അബ്ദു ശുകൂർ, ജാഫർ (ഇരുവരും കുവൈത്ത്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP