Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കുവൈറ്റിൽ കർഫ്യൂ സമയം ചുരുക്കി; ഇനി രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ; പൂർണ്ണ കർഫ്യൂ നാളെ അവസാനിക്കും

കുവൈറ്റിൽ കർഫ്യൂ സമയം ചുരുക്കി; ഇനി രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ; പൂർണ്ണ കർഫ്യൂ നാളെ അവസാനിക്കും

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കർഫ്യൂ സമയം ചുരുക്കി. മെയ് 31 മുതൽ വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണ്ണ കർഫ്യൂ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ്‌ 30ന് അവസാനിക്കും. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് എന്നിവർ വാർത്താ സമ്മേളനത്തിലാണ് കർഫ്യൂ സമയം ചുരുക്കിയതായി അറിയിച്ചത്.

രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം പുതിയ സമയക്രമം എന്നു വരെയാണെന്ന് മന്ത്രിമാർ വ്യക്തമാക്കിയില്ല. ഖൈത്താൻ, ഫർവാനിയ, ഹവല്ലി എന്നീ പ്രദേശങ്ങളെ കൂടി ഐസൊലേറ്റ് ചെയ്യാൻ തീരുമാനിച്ചതാണ് മറ്റൊരു പ്രധാന കാര്യം. ജലീബ് അൽ ശുയൂഖ്, മഹബൂല എന്നീ പ്രദേശങ്ങൾ ഐസൊലേറ്റ് ചെയ്യുന്നത് തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP