Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർഫ്യൂ നിലവിൽ വന്ന മണിക്കൂറുകൾക്കകം അറസ്റ്റിലായത്‌ 190 ഓളം പേർ; നിയമലംഘകരെ കാത്തിരിക്കുന്നത് 3 വർഷം തടവോ അല്ലെങ്കിൽ പതിനായിരം ദിനാർ വരെ പിഴയും; കൊറോണ വ്യാപനം തുടരുന്നതോടെ രണ്ടാഴ്‌ച്ചത്തേക്ക് കൂടി പൊതു അവധി നീട്ടി കുവൈറ്റ്

കർഫ്യൂ നിലവിൽ വന്ന മണിക്കൂറുകൾക്കകം അറസ്റ്റിലായത്‌ 190 ഓളം പേർ; നിയമലംഘകരെ കാത്തിരിക്കുന്നത് 3 വർഷം തടവോ അല്ലെങ്കിൽ പതിനായിരം ദിനാർ വരെ പിഴയും; കൊറോണ വ്യാപനം തുടരുന്നതോടെ രണ്ടാഴ്‌ച്ചത്തേക്ക് കൂടി പൊതു അവധി നീട്ടി കുവൈറ്റ്

സ്വന്തം ലേഖകൻ

രാജ്യത്ത് കർഫ്യൂ നിലവിൽ വന്ന മണിക്കൂറുകൾക്കകം നിയമം ലംഘിച്ചതിന് അറസ്റ്റിലായ്ത് 190 പേർ. ഇവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. കർഫ്യൂ നിയമ ലംഘകരെ പാർപ്പിക്കുന്നതിന് രാജ്യത്തെ 6 ഗവർണറേറ്റുകളിലും 2 വീതം വിദ്യാലയങ്ങൾ ഇതിനകം സജ്ജീകരിച്ചു കഴിഞ്ഞു.

ജിലീബ് അൽ ശുയൂഖ് , ഫർവ്വാനിയ , അബു ഖലീഫ , മംഗഫ് മുതലായ സ്ഥലങ്ങളിൽ കർഫ്യൂ നിയമ ലംഘകരെ കണ്ടെത്തുന്നതിന് പ്രത്യേക റോന്തു ചുറ്റലും നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഞായറാഴ്‌ച്ച വൈകീട്ട് 5 മണി മുതലാണ് രാജ്യത്ത് കർഫ്യൂ നലവിൽ വന്നത്. വൈകീട്ട് 5 മുതൽ പുലർച്ചെ 4 മണി വരെ അനിശ്ചിതകാലത്തേക്കാണ് കർഫ്യൂ ഏർപ്പെടുത്തിരിക്കുന്നത്.

കർഫ്യൂ നേരങ്ങളിൽ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ അനുവദിക്കുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് മാത്രമേ പുറത്ത് ഇറങ്ങാൻ പടുള്ളൂ. കർഫ്യൂ നിയമം ലംഘിക്കുന്നവർക്ക് 3 വർഷം തടവോ അല്ലെങ്കിൽ പതിനായിരം ദിനാർ പിഴയോ ശിക്ഷയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.ഇതിനു പുറമെ സർക്കാർ കാര്യാലയങ്ങളുടെ പൊതു അവധി മാർച്ച് 29 മുതൽ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP