Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിഎൻഎ ഡേറ്റാ ബാങ്കുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമമായി; ഡിഎൻഎ വിവരശേഖരണം ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് മാത്രമെന്ന് കുവൈറ്റ് അമീർ

ഡിഎൻഎ ഡേറ്റാ ബാങ്കുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമമായി; ഡിഎൻഎ വിവരശേഖരണം ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് മാത്രമെന്ന് കുവൈറ്റ് അമീർ

കുവൈറ്റ് സിറ്റി: രാജ്യത്ത് വിദേശികളടക്കം എല്ലാവരുടേയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമമായി. ഡിഎൻഎ വിവരശേഖരണം ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കു മാത്രമായി നിജപ്പെടുത്തുമെന്ന് കുവൈറ്റ് അമീർ ഷേക്ക് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വ്യക്തമാക്കി. പൊതുജനങ്ങളുടെ ഡിഎൻഎ വിവരശേഖരണം നടത്തില്ലെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ സ്വകാര്യതയുമായി ബന്ധങ്ങൾ ആശങ്കകൾക്ക് സ്ഥാനമില്ലെന്നും അമീർ ചൂണ്ടിക്കാട്ടി.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വച്ച ഡിഎൻഎ ഡാറ്റാബാങ്ക് എന്ന ആശയം കഴിഞ്ഞ വർഷം ജൂലായിലാണ് നിയമമായത്. ഷിയാപള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമ നിർമ്മാണം.

രാജ്യത്തു താമസിക്കുന്നവരും സന്ദർശകരും ഉൾപ്പെടെ മുഴുവൻ ആളുകളും ഡി എൻ എ സാമ്പിൾ നൽകണം എന്ന നിയമം അന്താരാഷ്ട്രതലത്തിൽ ഏറെ വിമർശങ്ങൾക്കു കാരണമായിരുന്നു. ജനങ്ങളും അന്താരാഷ്ട്ര സംഘടനകളും ആശങ്ക അറിയിച്ച സാഹചര്യത്തിൽ നിയമം പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞമാസം അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് പ്രധാനമന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നു. പൗരന്മാരടെ സ്വകാര്യതയും മനുഷ്യാവകാശവും സംബന്ധിച്ച് ഉയർന്ന പരാതികൾ പരിഗണിച്ചാകും നിയമം പുനർ നിർണയിക്കുകയെന്നു ആഭ്യന്തരമന്ത്രി സഹിഖ് മുഹമ്മദ് ഖാലിദ് അൽ സബാഹ് സൂചിപ്പിച്ചിരുന്നു.

ജനിതക വിവര ശേഖരണം പ്രത്യേക വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടത്. പ്രത്യേക സാഹചര്യത്തിലല്ലാതെ രാജ്യവ്യാപകമായി ഇത് നടപ്പാക്കുന്നത് പൗരന്മാരുടെ വ്യക്തിത്വത്തിനെതിരായ നീക്കമാണെന്നും ഡി.എൻ.എ പരിശോധന നിർബന്ധമാക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്നുമാണ് യു.എന്നിന് കീഴിലുള്ള 18 അംഗ വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. സിവിലയന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാറിനുള്ള ബാധ്യതകൾക്ക് എതിരാണ് ഡി.എൻ.എ ഡാറ്റാബാങ്ക് സംവിധാനമെന്നാണ് സമിതി വ്യക്തമാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP