Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവർമാരെ വീതം അനുവദിക്കാവൂ; വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം നിലനിർത്താൻ ഡ്രൈവർ വിസ അനുവദിക്കുന്നതിൽ നിയന്ത്രണവുമായ് പദ്ധതിയുമായി കുവൈറ്റ്

ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവർമാരെ വീതം അനുവദിക്കാവൂ; വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം നിലനിർത്താൻ ഡ്രൈവർ വിസ അനുവദിക്കുന്നതിൽ നിയന്ത്രണവുമായ് പദ്ധതിയുമായി കുവൈറ്റ്

സ്വന്തം ലേഖകൻ

വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ ഡ്രൈവർ വിസ അനുവദിക്കുന്നതിൽ നിയന്ത്രണവുമായി കുവൈറ്റ്. ഇതിന്റെ ഭാഗമായി കുവൈത്തിൽ ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവർമാരെ വീതം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം.ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് സർക്കുലർ അയച്ചു.

രണ്ടിൽ കൂടുതൽ ഡ്രൈവർമാരെ വേണമെങ്കിൽ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.താമസകാര്യവകുപ്പ് മേധാവി അബ്ദുൽ ഖാദർ ശഅബാൻ, അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി തലാൽ മഅ്‌റഫി എന്നിവർക്കാണ് പ്രത്യേക അനുമതി നൽകാനുള്ള അധികാരം. കുടുംബാംഗങ്ങളുടെ എണ്ണവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് സൂക്ഷ്മതയോടെ മാത്രമാണ് രണ്ടിൽ കൂടുതൽ ഡ്രൈവർമാർക്ക് അനുമതി നൽകുക.

വാഹനപ്പെരുപ്പം മൂലം റോഡുകളിൽ വഗതാഗതക്കുരുക്കുണ്ടാവുന്നത് പരിഹരിക്കുകയും ലക്ഷ്യമാണ്. രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധികം വാഹനങ്ങൾ ഇപ്പോൾ തന്നെ നിരത്തിലുണ്ട്. 20 ലക്ഷത്തിന് മുകളിൽ വാഹനങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഇവിടുത്തെ റോഡുകൾക്കുള്ളൂ. ഓരോ വർഷവും വർധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP