Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്തിൽ ഇ ഡ്രൈവിങ് ലൈസൻസ് സംവിധാനം നിലവിൽ; ലൈസൻ പുതക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിനും ഇനി ഇ സംവിധാനം

കുവൈത്തിൽ ഇ ഡ്രൈവിങ് ലൈസൻസ് സംവിധാനം നിലവിൽ; ലൈസൻ പുതക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിനും ഇനി ഇ സംവിധാനം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇ ഡ്രൈവിങ് ലൈസൻസ് സംവിധാനം നിലവിൽ വന്നു. ഈ സംവിധാനം വഴി ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിനും പ്രയോജനപ്പെടുത്താം.

രാജ്യാന്തര നിലവാരം അനുസരിച്ചുള്ളതാകും പുതിയ ഇലക്ട്രോണിക് ഡ്രൈവിങ് ലൈസൻസ്. ഇ-ഫോമിൽ പൂരിപ്പിച്ചുനൽകുന്ന വിവരങ്ങൾ കാർഡ് ഉടമയെ സംബന്ധിച്ച സുരക്ഷിത വിവരങ്ങൾ ഉൾക്കൊള്ളുന്നവയാകും. വിവിധ ഭാഷകളിലാകും വിവരശേഖരണം. കുവൈത്തിന് പുറത്തും ഉപയോഗിക്കാനാകുംവിധമുള്ളതാകും ലൈസൻസ് എന്ന് മന്ത്രാലയത്തിലെ ഗതാഗതവിഭാഗം പരിശീലനകേന്ദ്രം മേധാവി കേണൽ സാലിം അൽ അജ്മി അറിയിച്ചു.

ഇതേ സംവിധാനത്തിലുള്ള ഡ്രൈവിങ് ലൈസൻസ് നിലവിലുള്ള മിക്ക രാജ്യങ്ങളിലും ഈ ലൈസൻസ് ഉപയോഗിക്കാനാകും. അതേസമയം ഗതാഗത നീക്കം നിരീക്ഷിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 100 പുതിയ ക്യാമറകൾ സ്ഥാപിച്ചു.റോഡുകളിലും ഇന്റർസെക്ഷ നുകളിലും ഡ്രൈവർമാർ വരുത്തുന്ന നിയമലംഘനങ്ങൾ ക്യാമറ പിടിച്ചെടുക്കും. സോളർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചില മൊബൈൽ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP