Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കൽ തുടങ്ങി; നിരവധി കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു; കുടുംബത്തോടൊപ്പമല്ലാതെ വിദേശികൾക്ക് താമസമൊരുക്കിയാൽ ആയിരം ദിനാർ വരെ പിഴ; പരിശോധന ശക്തമാക്കി അധികൃതർ

വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കൽ തുടങ്ങി; നിരവധി കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു; കുടുംബത്തോടൊപ്പമല്ലാതെ വിദേശികൾക്ക് താമസമൊരുക്കിയാൽ ആയിരം ദിനാർ വരെ പിഴ; പരിശോധന ശക്തമാക്കി അധികൃതർ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ പാർപ്പിടമേഖലയിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. ഇതുവരെ ഇരുനൂറോളം കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചുഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി ഫർവാനിയ മുനിസിപ്പാലിറ്റി പരിശോധന നടത്തി. ഖൈതൻ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയിൽ ഈ ഭാഗങ്ങളിലെ 10 കെട്ടിടങ്ങ്‌ളിൽ വൈദ്യുതി വിച്ഛേദിച്ചു.

സ്വകാര്യ പാർപ്പിടമേഖലകളിൽ നിന്ന് കുടുംബമില്ലാതെ താമസിക്കുന്ന മുഴുവൻ വിദേശികളെയും പുറത്താക്കുന്നത് വരെ നടപടികൾ തുടരാനാണ് സർക്കാർ തീരുമാനം.ഇതുവരെ 200 കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർ താമസക്കാരെ ഒഴിപ്പിച്ചു. 250 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

നിർദ്ദേശം പാലിക്കാത്ത 270 കെട്ടിട ഉടമകൾക്കെതിരെ മുന്നറിയിപ്പ് നോട്ടിസ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്ന കെട്ടിടഉടമകൾ ആദ്യതവണ 500 ദിനാറും ആവർത്തിച്ചാൽ 1000 ദിനാറും പിഴ ചുമത്തുമെന്നും അമ്മാർ അൽ അമ്മാർ പറഞ്ഞു. കുടുംബത്തോടൊപ്പമല്ലാതെ വിദേശികൾക്ക് താമസമൊരുക്കിയാൽ ആയിരം ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിപ്പ് നൽകി.

ക്‌ളീൻ ജലീബ് എന്ന പേരിൽ പ്രത്യക കാമ്പയിൻ ആരംഭിച്ചതിനാൽ ജലീബ് അൽ ശുയൂഖ് മേഖലയെ താത്കാലികമായി സമിതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് പരമാവധി പതിനഞ്ചു മുതൽ 21 വരെ ആളുകളെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങളിൽ നൂറും ഇരുനൂറും പേർ താമസിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP