Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈത്തിൽ പുതിയ വിസാ പരിഷ്‌കാരങ്ങൾ; വിദേശികൾക്ക് ആശ്രിത വിസ കർശന മാനദണ്ഡങ്ങളോടെ; ഉയർന്ന ഫീസ് ഈടാക്കാനും നീക്കം

കുവൈത്തിൽ പുതിയ വിസാ പരിഷ്‌കാരങ്ങൾ; വിദേശികൾക്ക് ആശ്രിത വിസ കർശന മാനദണ്ഡങ്ങളോടെ; ഉയർന്ന ഫീസ് ഈടാക്കാനും നീക്കം

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ വിസ താമസ പരിഷ്‌കാരങ്ങൾ ഉടൻ നടപ്പാക്കാൻ നീക്കം. വിദേശികൾക്ക് ആശ്രിതവിസ അനുവദിക്കുന്നതിന് കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.

വിദേശികളുടെ കുടുംബത്തെയും മാതാപിതാക്കളെയും ആശ്രിതവിസയിൽ കൊണ്ട് വരുന്നതിനുള്ള വിസ ഈ മാസത്തോടെ പുനരാരംഭിക്കു ന്നതിനാണ് സർക്കാർ ആലോചിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയും കുടിയേറ്റവിഭാഗം അസി.അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷേഖ് മസാൻ അൽ ജറാ അൽ അബ വെളിപ്പെടുത്തി.

അതേസമയം മാനദണ്ഡങ്ങൾ കർശനമാക്കും. കൂടാതെ ഉയർന്ന ഫീസ് ഈടാക്കുന്നതിനും തുടങ്ങിയ പുതിയ നിർദ്ദേശങ്ങളടക്കമുള്ള സമിതിയുടെ പഠനറിപ്പോർട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷേഖ് മുഹമ്മദ് അൽഖാലിദ് അൽ സബയ്ക്ക് സമർപ്പിച്ചിട്ടുമുണ്ട്.

അതേസമയം കുറഞ്ഞശമ്പളക്കാരായ വിദേശികളുടെ കുട്ടികളെക്കൊണ്ട് വരുന്നതിനുള്ള വിസ അനുവദിക്കുന്നതിന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിഗണിക്കുവാനും പദ്ധതിയുണ്ട്. എന്നാൽ സ്വദേശികളുടെ വീടുകളിലോ ഓഫീസിലോ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നേരിട്ട് ബാധിക്കാത്ത വിധത്തിലാണ് പ്രത്യേക മാനണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിസ അനുവദിക്കുന്നതിനുള്ള നിയമ ഭേദഗതിക്ക് മന്ത്രാലയം അന്തിമരൂപം നൽകിവരുന്നത് എന്നാണ് സൂചന.

വിദേശ ജനസംഖ്യയിലുണ്ടായ വലിയ മുന്നേറ്റം കണക്കിലെടുത്താണ് വിദേശികളുടെ സന്ദർശക ആശ്രിതവിസ നൽകുന്നതിൽ ചില കർശനമായ നിബന്ധനകളോടെ പുനരാരംഭിക്കുന്നത്. അതേസമയം നിർത്തലാക്കിയിരുന്ന തൊഴിൽ വിസ ഈ മാസം അവസാന ത്തോടെ പുനരാരംഭിക്കുമെന്ന അറിയിപ്പിന് തൊട്ട് പിന്നാലെ സന്ദർശകർക്ക് ആശ്രിതവിസയിലും ഇളവ് വരുത്തുന്നതിനുള്ള സർക്കാർ തീരുമാനം വിദേശികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP