Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പകർച്ചവ്യാധികൾ മറച്ചു വച്ച് കുവൈറ്റിലെത്തുന്ന വിദേശികൾ ഇവിടത്തെ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടാൽ പിഴ

പകർച്ചവ്യാധികൾ മറച്ചു വച്ച് കുവൈറ്റിലെത്തുന്ന വിദേശികൾ ഇവിടത്തെ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടാൽ പിഴ

കുവൈറ്റ്: പകർച്ചവ്യാധികളുണ്ടെന്ന കാര്യം മറച്ചു വച്ചുകൊണ്ട് കുവൈറ്റിലെത്തുന്ന വിദേശികൾ ഇവിടത്തെ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടാൽ പിഴയടയ്‌ക്കേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ സഹ്‌ലവി. പകർച്ചവ്യാധികളുള്ളവർക്ക് അതു മറച്ച് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന ലബോറട്ടികളും പിഴ നൽകേണ്ടി വരും. ലബോറട്ടറികൾക്ക് 500 ദിനാറാണ് പിഴ.

കുവൈറ്റിലേക്ക് എത്തുന്നതിനു മുമ്പ് ഓരോരുത്തരും അവരുടെ സ്വദേശത്ത് മെഡിക്കൽ പരിശോധനയ്ക്കു വിധേയരാകണമെന്നാണ് നിയമം. ഈ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് കുവൈറ്റ് എംബസിയും കോൺസുലേറ്റും പാസ്‌പോർട്ടിൽ വിസാ പതിച്ചു നൽകുക. ഓരോ രാജ്യത്തും കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച ഡോക്ടർമാരും ആശുപത്രിയും നൽകുന്ന സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ.
സ്വദേശത്ത് മെഡിക്കൽ പരിശോധനയ്ക്കു വിധേയരായി എത്തുന്ന വിദേശികൾ ഇവിടെ ഇഖാമ നേടുന്നതിന് മുമ്പ് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളിൽ  വീണ്ടും മെഡിക്കൽ പരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടണം. ഇവിടെ നടത്തുന്ന മെഡിക്കൽ പരിശോധനയിൽ പരാജയപ്പെടുന്നവർ പിഴ നേരിടേണ്ടി വരുമെന്നാണ് അണ്ടർ സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പരാജയപ്പെടുന്നവർക്ക് സ്വദേശത്ത് മെഡിക്കൽ പരിശോധന നടത്തിയ ലബോറട്ടറികളിൽ നിന്നും 500 ദിനാർ ഈടാക്കുമെന്നാണ് മന്ത്രാലയം വിശദമാക്കിയിരിക്കുന്നത്.

മെഡിക്കൽ പരിശോധനയിൽ പകർച്ചവ്യാധികളുണ്ടെന്നു കണ്ടെത്തുന്നവരെ തിരിച്ചയയ്ക്കുന്നതിനുള്ള വിമാനക്കൂലിക്ക് തുല്യമായ തുകയാണ് ലബോറട്ടികളിൽ നിന്നു പിഴയായി ഈടാക്കുന്നത്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഇത്തരം പരിശോധകൾ കർശനമാക്കിയിരിക്കുകയാണെന്നും ഇന്ത്യ, കെയ്‌റോ, ജോർദാൻ എന്നിവിടങ്ങളിലെ ലബോറട്ടറികളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP