Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യന്ത്രിയുടെ സാലറി ചാലഞ്ചിൽ പങ്കാളിയായി കുവൈത്തിലെ മലയാളി വ്യവസായി

മുഖ്യന്ത്രിയുടെ സാലറി ചാലഞ്ചിൽ പങ്കാളിയായി കുവൈത്തിലെ മലയാളി വ്യവസായി

കുവൈറ്റ് സിറ്റി: പുതു കേരളത്തെ സൃഷ്ടിക്കാൻ , പ്രളയക്കെടുതിയിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് കേരളത്തെ കൈപിടിച്ചുയർത്താൻ ലോകത്തുള്ള മലയാളികളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ചു കുവൈറ്റിൽ നിന്നും കുവൈറ്റ് മലയാളി വ്യവസായി 'അപ്‌സര മഹമൂദ്' തന്റെയും ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു.

കുവൈത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ അപ്‌സര ബസാർ മാനേജിങ് പേരന്ററായ അപ്‌സര മഹ്മൂദാണ് തന്റെയും ജീവനക്കാരുടെയും വിഹിതമായ ഇരുപത്തിരണ്ടു ലക്ഷത്തി അറുനൂറ്റി മൂന്ന് രൂപയാണ് ഇദ്ദേഹം പത്തു മാസങ്ങളിലായി നൽകാൻ .തീരുമാനിച്ചത് . തൊഴിലാളികളുടെ ശമ്പളത്തിൽ കുറവ് വരുത്താതെ അദ്ദേഹം തന്നെയാണ് ഈ തുക നൽകുന്നു എന്നതാണ് ഈ സഹായത്തിന്റെ പ്രത്യേകത. പുതിയൊരു കേരളം നിർമ്മിക്കാൻ ലോകത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന തന്നെ ഏറെ നൊമ്പരപ്പെടുത്തിയെന്നും മഹമൂദ് പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡുവായ രണ്ടു ലക്ഷം രൂപയുടെ ചെക്ക് പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ അജിത് കുമാറിനെ ഏല്പിച്ചു. കുവൈറ്റിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് എക്‌സ്പാട്ടിയേര്‌സ് അസോസിയേഷന്റെ രക്ഷാധികാരികൂടിയായായ കാഞ്ഞങ്ങാട് സ്വദേശിയായ മഹമൂദ് കുവൈറ്റിലും നാട്ടിലും നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വ്യക്തിത്വമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP