Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുവൈത്തിൽ 4 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 69; വിദേശികൾക്ക് വീസ അനുവദിക്കുന്നതു നിർത്തി

കുവൈത്തിൽ 4 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 69;  വിദേശികൾക്ക് വീസ അനുവദിക്കുന്നതു നിർത്തി

സ്വന്തം ലേഖകൻ

കുവൈറ്റ് :കുവൈത്തിൽ 4 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ കൊറോണ രോഗബാധിതരുടെ എണ്ണം 69 ആയി.അതിനാൽ വിദേശികൾക്ക് വീസ അനുവദിക്കുന്നതു നിർത്തി. തിയറ്ററുകൾ, ഹോട്ടലുകളിലെ ഹാളുകൾ എന്നിവ അടച്ചു. കുവൈത്തിൽ മിക്ക സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരെ ദീർഘകാല അവധിക്കു പ്രേരിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ അവധി കഴിഞ്ഞ കുവൈറ്റിൽ തിരിച്ചെത്തി ജോലിക്ക് തിരിച്ച് പ്രവേശിക്കാൻ ചെന്ന കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന എല്ലാവരോടും കരുതൽ നടപടി എന്ന നിലക്ക് പതിനാലു ദിവസം വീട്ടിൽ തന്നെ തങ്ങാൻ സർക്കാർ നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് സിവിൽ സർവീസ് കമീഷനും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണെന്നും സിവിൽ സർവീസ് കമീഷൻ അറിയിച്ചു.

കോവിഡ് 19 രോഗബാധ ഭീതിയെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള വിമാനം കുവൈറ്റ് റദ്ദാക്കിയിരുന്നു .ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് കുവൈറ്റ് വിലക്കിയത്. ഒരാഴ്ചത്തേക്കാണ് കുവൈറ്റ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP