Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്തമാസത്തോടെ രാജ്യത്തെ ഇന്ധനവില വർദ്ധിക്കുമെന്ന് സൂചന; 14മുതൽ 84 ശതമാനം വരെ വിലവർദ്ധന നടപ്പാക്കാൻ പദ്ധതിയിട്ട് കുവൈറ്റ് സർക്കാർ

അടുത്തമാസത്തോടെ രാജ്യത്തെ ഇന്ധനവില വർദ്ധിക്കുമെന്ന് സൂചന; 14മുതൽ 84 ശതമാനം വരെ വിലവർദ്ധന നടപ്പാക്കാൻ പദ്ധതിയിട്ട് കുവൈറ്റ് സർക്കാർ

കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്തമാസത്തോടെ ഇന്ധന വിലയിൽ വർധനവ് ഉണ്ടാകുമെന്ന് സൂചന. വർധനവ് നടപ്പിലാക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് സർക്കാർ. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നത്. റിപ്പോർട്ട് പൂർത്തിയായാൽ ഉടൻ പാർലമെന്റിന്റെ അനുമതി കൂടാതെ തന്നെ വില വർധന നടപ്പിലാക്കാനാണ് ഉദ്ദേശ്യം. ഇതനുസരിച്ച് 14 മുതൽ 84 ശതമാനം വരെ വില വർധനവാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വില വർധനവ് നടപ്പിലാക്കുന്നതോടു കൂടി ഇന്ധന സബ്‌സിഡിക്കായി നീക്കിവെക്കുന്ന വലിയ തുകയിൽ നിന്നും 66 ശതമാനം ലാഭിക്കാൻ കഴിയുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. നിലവിൽ 60 ഫിൽസുള്ള പ്രീമിയം പെട്രോളിന് 85 ഫിൽസും 65 ഫിൽസുള്ള സൂപ്പർ പെട്രോളിന് 105 ഫിൽസും 90 ഫിൽസുള്ള അൾട്രാ പെട്രോളിന് 165 ഫിൽസുമായി വർധിപ്പിക്കുവാനാണ് സമിതിയുടെ തീരുമാനം.

സർക്കാർ അടുത്തിടെ പൂർത്തിയാക്കിയ സാമ്പത്തിക പരിഷ്‌കരണരേഖയിൽ വരുമാനത്തിലെ വൈവിധ്യവത്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. ഇതിൽ പെട്രോൾ, വൈദ്യുതി എന്നിവയുടെ സബ്‌സിഡിയിൽ റേഷനിങ് നടപ്പാക്കുക, വികസന പദ്ധതികളിൽ പൊതുജനപങ്കാളിത്തം വർധിപ്പിക്കുക, തൊഴിൽവിപണിയും സിവിൽ സർവിസ് സംവിധാനവും പരിഷ്‌കരിക്കുക തുടങ്ങിയവയും ഉണ്ടായിരുന്നു. 23 ഹ്രസ്വകാല പദ്ധതികൾ, 13 ഇടക്കാല പദ്ധതികൾ, അഞ്ചു ദീർഘകാല പദ്ധതികൾ എന്നിവയും ഈ രേഖയിലുണ്ട്. ഇതിന്റെ ഭാഗമായി ഇന്ധന വില വർധനയും നടപ്പാക്കുവാനാണ് സർക്കാറിന്റെ ലക്ഷ്യം.

പെട്രോൾ വിലവർധന സംബന്ധിച്ച് സർക്കാർ പലതവണ പാർലമെന്റിൽ നിർദേശങ്ങൾ സമർപ്പിച്ചിട്ടും തീരുമാനങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് സ്വദേശികളെ കാര്യമായി ബാധിക്കും എന്നു ചൂണ്ടിക്കാട്ടി ഭൂരിഭാഗം എംപിമാരും സർക്കാർ തീരുമാനത്തെ എതിർത്തതാണ് ഇതിനു കാരണം. അതിനാൽ സ്വദേശികളെ വിലവർധനയിൽ നിന്നൊഴിവാക്കാനാവശ്യമായ സംവിധാനങ്ങൾ സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. ഇതേ തുടർന്നാണ് പാർലമെന്റിന്റെ അനുവാദമില്ലാതെ വില വർധനവ് നടപ്പിലാക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP