Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസവത്തിനുള്ള ഫീസ് 50 ദീനാറിൽനിന്ന് 100 ദീനാറായി; സിസേറിയന് 150 ദീനാറുമായി ഉയർന്ന; കുവൈത്തിൽ വിദേശികൾക്കുള്ള പ്രസവ ചികിത്സാ ഫീസ് വർദ്ധനവ് ഇങ്ങനെ

പ്രസവത്തിനുള്ള ഫീസ് 50 ദീനാറിൽനിന്ന് 100 ദീനാറായി; സിസേറിയന് 150 ദീനാറുമായി ഉയർന്ന; കുവൈത്തിൽ വിദേശികൾക്കുള്ള പ്രസവ ചികിത്സാ ഫീസ് വർദ്ധനവ് ഇങ്ങനെ

സ്വന്തം ലേഖകൻ

കുവൈത്തിൽ വിദേശികൾക്ക് ഇരുട്ടടിയായി പ്രസവ ചികിത്സാ ഫീസ് വർധിപ്പിച്ചത് ഇന്ന് മുതൽ പ്രാബല്യത്തിലായി. ആരോഗ്യമന്ത്രാലയത്തിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട വിദേശികൾക്ക് മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിൽ ഫീസ് വർദ്ധിപ്പിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇതോടെ ഇന്ന് മുതൽ സ്വാഭാവിക പ്രസവത്തിനുള്ള ഫീസ് 50 ദീനാറിൽനിന്ന് 100 ദീനാറും സിസേറിയന് 150 ദീനാറുമായിരിക്കും നിരക്ക്.

പ്രസവത്തിനായി അഡ്‌മിറ്റ് ചെയ്യുന്നതിനുള്ള മുറി വാടകയും ഇരട്ടി ആക്കിയിട്ടുണ്ട്. നേരത്തെ പ്രതിദിനം 50 ദീനാർ ആയിരുന്നു മുറിവാടക. അതെ സോനാർ പരിശോധന, ലാബ് പരിശോധനകൾ, മരുന്നുകൾ മുതലായവക്ക് വേറെ ഫീസ് നൽകേണ്ടതില്ല. മരുന്ന്, ചികിത്സാ ഉപകരണങ്ങൾ, ജീവനക്കാരുടെ വേതനം എന്നീ ഇനങ്ങളിൽ മന്ത്രാലയത്തിന്റെ ചെലവ് വർധിച്ച പശ്ചാത്തലത്തിലാണ് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.

ഘട്ടംഘട്ടമായി ഒരോ മേഖലകളിലും ഫീസ് വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP