Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ-വിമോചന ദിനാഘോഷം ഫെബ്രുവരിയിൽ; കുവൈത്തിൽ ഫെബ്രുവരി 21 മുതൽ 27 വരെ അവധിക്ക് സാധ്യത; ഒരാഴ്‌ച്ചയോളം ലഭിക്കുന്ന അവധി ആഘോഷമാക്കാൻ പ്രവാസികൾ

ദേശീയ-വിമോചന ദിനാഘോഷം ഫെബ്രുവരിയിൽ; കുവൈത്തിൽ ഫെബ്രുവരി 21 മുതൽ 27 വരെ അവധിക്ക് സാധ്യത; ഒരാഴ്‌ച്ചയോളം ലഭിക്കുന്ന അവധി ആഘോഷമാക്കാൻ പ്രവാസികൾ

കുവൈത്തിൽ ദേശീയ-വിമോചന ദിനാഘോഷം പ്രമാണിച്ചു അഞ്ചു ദിവസത്തെ അവധിക്കു സാധ്യത. ഇത് സംബന്ധിച്ച നിർദ്ദേശം സിവിൽ സർവീസ് കമ്മീഷൻ കാബിനറ്റിന് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 25 തിങ്കൾ, 26 ചൊവ്വ എന്നീ ദിവസങ്ങളിലാണ് യഥാക്രമം ദേശീയ, വിമോചന ദിനങ്ങളുടെ ഭാഗമായുള്ള പൊതുഅവധി. എന്നാൽ, വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ചക്കും ദേശീയ ദിന അവധിയായ തിങ്കളാഴ്ചക്കും ഇടയിൽ വരുന്നതിനാൽ ഫെബ്രുവരി 24ന് ഞായറാഴ്ചയും അവധി നൽകാനാണ് സാധ്യത. വിശ്രമ അവധിയെന്ന പേരിലാണ് ഈ ദിവസം കണക്കാക്കുക.

അങ്ങനെ വരുമ്പോൾ ഫെബ്രുവരി 21ന് വ്യാഴാഴച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും വാരന്ത്യ അവധി ദിനങ്ങളും ദേശീയ-വിമോചന അവധികളും കഴിഞ്ഞ് ഫെബ്രുവരി 27ന് ബുധനാഴ്ചയായിരിക്കും പിന്നീട് തുറന്ന് പ്രവർത്തിക്കുക. അതേസമയം, ഇക്കാര്യത്തിൽ മന്ത്രിസഭയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP