Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരിച്ചറിയൽ കാർഡിൽ മേൽവിലാസം പുതുക്കാത്തവർക്ക്‌ പിഴ; ശരിയായ വിലാസം രേഖപ്പെടുത്താൻ ഒരു മാസം സമയം; പിഴ നിരക്ക് 20 ദിനാർ വരെ

തിരിച്ചറിയൽ കാർഡിൽ മേൽവിലാസം പുതുക്കാത്തവർക്ക്‌ പിഴ; ശരിയായ വിലാസം രേഖപ്പെടുത്താൻ ഒരു മാസം സമയം;  പിഴ നിരക്ക് 20 ദിനാർ വരെ

കുവൈറ്റ് സിറ്റി: ആദ്യമായി കാർഡിന് അപേക്ഷിക്കുന്ന സമയത്തു നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ വിവരങ്ങൾ പല താമസം
സ്ഥലങ്ങളിലേക്കു മാറിയാലും പുതുക്കാത്തവർക്ക് പിഴ ഈടാക്കാൻ തീരുമാനം. പുതിയ മേൽവിലാസം തിരിച്ചറിയൽ കാർഡിൽ ചേർക്കാത്തവർ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.

ഒരുമാസത്തിനകമാണ് ശരിയായ വിലാസം രേഖപ്പെടുത്തേണ്ടത്. പിഴ ഈടാക്കുമ്പോൾ ഒരു കെട്ടിടത്തിൽ താമസിക്കുന്നവരുടെ എണ്ണം കണക്കാക്കിയാകും പിഴ നിശ്ചയിക്കുക. ഒരാൾക്ക് 20 ദിനാർ എന്ന നിരക്കിലും പരമാവധി 100 ദിനാർവരെയുമാകും പിഴ ലഭിക്കുക.

വർഷങ്ങൾക്കു മുൻപു പൊളിച്ചുനീക്കിയ കെട്ടിടങ്ങളുടേതുൾപ്പെടെയുള്ള വിലാസമാണു പലരുടെയും തിരിച്ചറിയൽ കാർഡിൽ ഉള്ളതെന്നാണു കണ്ടെത്തൽ. മേൽവിലാസം മാറിയാൽ സ്വദേശികളും വിദേശികളും 30 ദിവസത്തിനകം തിരിച്ചറിയൽ കാർഡിലും വിലാസം പുതുക്കിയിരിക്കണമെന്ന് 'പാസി ഡയറക്ടർ ജനറൽ മുസാദ് അൽ അസൂസി അറിയിച്ചു. കാർഡിലെ വിലാസം പുതുക്കാത്തവരെ നാടുകടത്താൻ ആലോചിക്കുന്നതായി സാമൂഹിക മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വിലാസം പുതുക്കാത്ത 981 സ്വദേശികളും വിദേശികളുമായ ആളുകളുടെ പേര് കഴിഞ്ഞദിവസം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP