Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലുടമ നിയമലംഘനം നടത്തിയാൽ ഇഖാമ മാറാൻ അവസരം തുറന്ന് കുവൈറ്റ്; നിയമം പാലിക്കുന്ന സ്‌പോൺസറെങ്കിൽ കാലാവധി കഴിഞ്ഞ ശേഷം മാത്രമേ ഇഖാമ മാറ്റാൻ അനുവദീക്കൂവെന്നും കുവൈറ്റ് മാൻപവർ അഥോറിറ്റി

തൊഴിലുടമ നിയമലംഘനം നടത്തിയാൽ ഇഖാമ മാറാൻ അവസരം തുറന്ന് കുവൈറ്റ്; നിയമം പാലിക്കുന്ന സ്‌പോൺസറെങ്കിൽ കാലാവധി കഴിഞ്ഞ ശേഷം മാത്രമേ ഇഖാമ മാറ്റാൻ അനുവദീക്കൂവെന്നും കുവൈറ്റ് മാൻപവർ അഥോറിറ്റി

കുവൈറ്റ്: നിങ്ങളുടെ തൊഴിലുടമ തൊഴിൽ നിയമലംഘനം നടത്തിയാൽ നിങ്ങൾക്ക് ഇഖാമ മാറാൻ അവസരം ഒരുങ്ങുന്നു. മാൻപവർ അഥോറിറ്റി ആക്ടിങ് ഡയറക്ടർ അഹമമ്മദ് അൽ മൂസയാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം വർക്കിങ് പാർട്ണർ എന്ന നിലയിലാണെങ്കിലും ഇഖാമ മാറാമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ തൊഴിലുടമ നിയമം ശരിയായി പാലിക്കുന്നയാളാണെങ്കിൽ നിശ്ചിത കരാർ കാലാവധി കഴിഞ്ഞേ തൊഴിലാളിക്ക് ഇഖാമ മാറ്റം അനുവദിക്കൂ.

പിരിച്ചുവിടപ്പെട്ടവർ,സ്വന്തം താത്പര്യ പ്രകാരം രാജി വയ്ക്കുകയും ഇത് തൊഴിലുടമ അംഗീകരിക്കുകയും ചെയ്യുക,ഒരേ സ്‌പോൺസറുടെ കീഴിൽ തുടർച്ചയായി മൂന്ന് വർഷം ജോലി ചെയ്തവർ എന്നിവർക്കും ഇഖാമ മാറ്റം അനുവദിക്കും.

സ്വകാര്യ സ്‌കൂൾ അദ്ധ്യാപകർക്ക് അധ്യയന വർഷം പകുതിയായാൽ ഇഖാമ മാറാനാവില്ല. മൂന്നു വർഷത്തെ കരാർ അനുസരിച്ച് ജോലി ചെയ്യുന്നവർക്ക് അതുകഴിഞ്ഞാലേ ഇഖാമ മാറ്റം അനുവദിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP