Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന ഉത്തരവ്; പ്രവാസികളുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം; പ്രവാസി ലീഗൽ സെൽ പരാതി സമർപ്പിച്ചു

കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന ഉത്തരവ്; പ്രവാസികളുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം; പ്രവാസി ലീഗൽ സെൽ പരാതി സമർപ്പിച്ചു

ബിജു സ്റ്റീഫൻ

മാർച്ച് 8 മുതൽ കുവൈറ്റിലേക്ക് തിരിച്ചു വരുന്ന ഇന്ത്യ അടക്കമുള്ള 10 രാജ്യക്കാർ കുവൈത്ത് എംബസിയുടെ അംഗീകൃത വൈദ്യ കേന്ദ്രങ്ങളിൽ നിന്നും.സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു കുവൈത്ത് വ്യോമയാന അഥോറിറ്റി പുറത്തിറക്കിയ സർക്കുലർ ഇന്ത്യൻ പ്രവാസികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുയാണ്.കൊറോണ വൈറസ് രിശോധിക്കുന്നതിനു കുവൈത്ത് എംബസി ചുമതലപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിലവിൽ .കൊറോണ വൈറസ് ബാധിതൻ / ബാധിതയല്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം വേഗത്തിൽ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കാനായി, വിഷയത്തിൽ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം കുവൈറ്റ് സർക്കാരുമായി അടിയന്തിരമായി ചർച്ചകൾ നടത്തി

സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കുന്ന സംവിധാനം ഇന്ത്യയിൽ ഒരുക്കുന്നതിനും, പരിശോധനകൾക്ക് വിധേയരായി കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കി തിരിച്ചു വരുന്ന കുറഞ്ഞ റസിഡൻസ് വിസ / ഇഖാമ കാലാവധി ഉള്ളവർക്ക് രാജ്യത്തേക്ക് തിരിച്ച് പ്രവേശിക്കാൻ തടസ്സമില്ലാതിരിക്കാനും, അവധി കഴിഞ്ഞ് നിശ്ചിത തീയതിക്കു ശേഷം ജോലിക്കായി മടങ്ങിവരുന്ന ഇന്ത്യൻ തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുന്നതിനും,ആവശ്യമായ ഇടപെടലുകലും ചർച്ചകളും കേന്ദ്ര സർക്കാറും, ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി കുവൈറ്റ് ഗവൺമെന്റുമായി നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര സർക്കാരിലേക്ക് ഡൽഹിയിലുള്ള പ്രവാസി ലീഗൽ ഓഫീസു വഴി പി എൽ സി കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ,വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കർ, വിദേശ കാര്യ വകുപ്പു സഹമന്ത്രി വി.മുരളീധരൻ, വിദേശകാര്യ വകുപ്പു സെക്രട്ടറി, വിദേശകാര്യ വകുപ്പു സ്റ്റാന്റിങ് കമ്മറ്റിയംഗം എൻ .കെ.പ്രേമ ചന്ദ്രൻ എംപി. എന്നിവർക്കാണ് പരാതി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP