Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനധികൃത താമസിക്കാർക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള കാലാവധി നാളെ അവസാനിക്കും; ഞായറാഴ്‌ച്ച പൊതുമാപ്പ് അവസാനിക്കുന്നതോട പരിശോധന ശക്തമാകും

അനധികൃത താമസിക്കാർക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള കാലാവധി നാളെ അവസാനിക്കും; ഞായറാഴ്‌ച്ച പൊതുമാപ്പ് അവസാനിക്കുന്നതോട പരിശോധന ശക്തമാകും

കുവൈത്തിൽ അനധികൃതമായി താമസിക്കുന്നവർക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കും.ഈ മാസം ഇരുപത്തി രണ്ടിനാണ് കാലാവധി തീരുന്നത്.രാജ്യത്തു താമസരേഖകൾ ഇല്ലാതെ കഴിയുന്ന മുഴുവൻ വിദേശികളും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് താമസകാര്യ വകുപ്പ് അഭ്യർത്ഥിച്ചു. ഞായറാഴ്ച മുതൽ അനധികൃത താമസക്കാർക്കായി പരിശോധന ശക്തമാക്കും.

ഏപ്രിൽ 22 ഞായറാഴ്ചയാണ് പൊതുമാപ്പ് അവസാനിക്കുന്നത്. ആനുകൂല്യം പ്രയോജന പ്പെടുത്താൻ മുന്നോട്ടുവരാത്തവർ അടുത്ത രണ്ടു ദിവസങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നു താമസകാര്യ വകുപ്പ് അഭ്യർത്ഥിച്ചു. പൊതുമാപ്പ് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് രാജ്യത്തു പ്രവേശിച്ചവരായിരിക്കണം എന്നതാണ് അനധികൃത താമസക്കാർക്കു ഇളവ് ലഭിക്കുന്നതിനുള്ള ഏക നിബന്ധന.

നിയമലംഘകർക്കു പിഴ അടച്ചു താമസം നിയമാനുസൃതമാക്കുകയോ അല്ലെങ്കിൽ പിഴ കൂടാതെ നാട്ടിലേക്ക് തിരിച്ചു പോകുകയോ ചെയ്യാവുന്നതാണ്. പൊതുമാപ്പ് പ്രായോജനപ്പെടുത്താൻ എത്തുന്നവർക്കായി താമസകാര്യ വകുപ് ആസ്ഥാനത്തു എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവധി ദിനങ്ങളിലും സേവനം ലഭ്യമായിരിക്കും. ഇളവ് കാലം അവസാനിക്കുന്ന ഞായറാഴ്ച മുതൽ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നും അധികൃതർ സൂചന നൽകി.

കഴിഞ്ഞ ആഴ്ച താമസകാര്യ വകുപ്പ് പുറത്തു വിട്ട കണക്കുപ്രകാരം 1,54,000 അനധികൃത താമസക്കാരാണ് പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ രാജ്യത്തുണ്ടായിരുന്നത് . ഇതിൽ അമ്പതിനായിരത്തിൽ പരം ആളുകളാണ് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്ക്. പൊതുമാപ്പ് അനുവദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP