Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

വൈറസ് സാന്നിധ്യം വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഉപകരണങ്ങളും സംവിധാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി; വൈറസ് പരിശോധനക്ക് കുവൈത്ത് വിമാനത്താവളത്തിൽ മൂന്ന് കേന്ദ്രങ്ങൾ

വൈറസ് സാന്നിധ്യം വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഉപകരണങ്ങളും സംവിധാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി; വൈറസ് പരിശോധനക്ക് കുവൈത്ത് വിമാനത്താവളത്തിൽ മൂന്ന് കേന്ദ്രങ്ങൾ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: മനുഷ്യരിലെ കൊറോണ വൈറസ് സാന്നിധ്യം വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഉപകരണങ്ങളും സംവിധാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി. തദ്ദേശീയ, അന്തർദേശീയ മരുന്ന് കമ്പനികളുടെ ഏകോപനത്തിൽ ആരോഗ്യ മന്ത്രാലയം വൈറസ് പരിശോധന ഉപകരണങ്ങൾ കഴിഞ്ഞദിവസം രാജ്യത്ത് എത്തിച്ചു.

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ അംഗീകാരമുള്ള ഉപകരണം 45 മിനിറ്റിനകം വൈറസ് ബാധ കണ്ടുപിടിക്കാൻ കഴിയുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം മരുന്ന് നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു. നേരത്തേ 10 മിനിറ്റിനകം വൈറസ് ബാധ കണ്ടുപിടിക്കാൻ കഴിയുമെന്നായിരുന്നു അവകാശവാദം.

വൈറസ് പരിശോധനക്ക് കുവൈത്ത് വിമാനത്താവളത്തിൽ മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തേക്ക് വരുന്നവർ കോവിഡ് -19 മുക്തമാണെന്ന് ഉറപ്പാക്കാനാണിത്. ഒരേസമയം 200 യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യമാണ് ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. മാത്രമല്ല, എല്ലാവിധ മെഡിക്കൽ സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയതാണ് പരിശോധന കേന്ദ്രം. ചൈനയിൽനിന്നാണ് ആരോഗ്യ മന്ത്രാലയം ഉപകരണങ്ങൾ എത്തിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP