Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്; റസ്‌റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും കഫേകളിലും പോകുന്നതിന് വിലക്ക്; എല്ലാ വിമാന സർവീസുകളും നിർത്തി; അതിവ ജാഗ്രതയിൽ രാജ്യം

രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്; റസ്‌റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും കഫേകളിലും പോകുന്നതിന് വിലക്ക്; എല്ലാ വിമാന സർവീസുകളും നിർത്തി; അതിവ ജാഗ്രതയിൽ രാജ്യം

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം. മാർച്ച് 29വരെ കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയെന്നും അധികൃതർ അറിയിച്ചു.കൂടാതെ റസ്റ്റോറന്റുകൾ, കഫേകൾ, ജിംനേഷ്യം, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ പോകുന്നതിനും വിലക്കുണ്ട്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. മാർച്ച് 12 മുതൽ 26 വരെയാണ് അവധി. മാർച്ച് 29നായിരിക്കും ഇനി പ്രവർത്തനം പുനരാരംഭിക്കുക. അവശ്യ സർവീസുകൾ പ്രവർത്തിക്കും.

രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന സർവീസുകളും നിർത്തിവെച്ചതായും കുവൈത്ത് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. കാർഗോ വിമാനങ്ങൾ മാത്രമായിരിക്കും ഇനി സർവീസ് നടത്തുകയെന്നും ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP