Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്തുനിന്ന് വരുന്ന യാത്രക്കാരിൽ പകർച്ചവ്യാധികൾ ഇല്ലായെന്നുറപ്പാക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ക്യാമറ സംവിധാനം; തെർമൽ ക്യാമറകൾ വഴി ശരീരോഷ്മാവിലെ വ്യതിയാനങ്ങൾ മനസിലാക്കും

വിദേശത്തുനിന്ന് വരുന്ന യാത്രക്കാരിൽ പകർച്ചവ്യാധികൾ ഇല്ലായെന്നുറപ്പാക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ക്യാമറ സംവിധാനം; തെർമൽ ക്യാമറകൾ വഴി ശരീരോഷ്മാവിലെ വ്യതിയാനങ്ങൾ മനസിലാക്കും

വിദേശത്തുനിന്ന് വരുന്ന യാത്രക്കാരിൽ പകർച്ചവ്യാധികൾ ഇല്ലായെന്നുറപ്പാക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ക്യാമറ സംവിധാനം നടപ്പിലാക്കുന്നു. വിമാനത്താവളത്തിലും കര അതിർത്തികളിലുമായി എട്ട് തെർമോഗ്രാഫിക് കാമറകളാണ് സ്ഥാപിക്കുക. ഇൻഫ്രാറെഡ് റേഡിയേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം വഴി ശരീരോഷ്മാവിലെ വ്യതിയാനങ്ങൾ കണ്ടുപിടിക്കാൻ കഴിയും.

തെർമോഗ്രാഫിക് കാമറകളിലൂടെ വിദേശത്തുനിന്ന് വരുന്ന യാത്രക്കാരിൽ പകർച്ചവ്യാധികൾ ഇല്ല എന്നുറപ്പാക്കും. പാഥമികമായി രോഗാവസ്ഥയുള്ളവരെ പ്രത്യേകം മാറ്റിനിർത്തി ചികിത്സ നൽകും. നിപ വൈറസിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാരെ തെർമൽ മോണിറ്റർ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

ആഭ്യന്തര മന്ത്രാലയം, സിവിൽ വ്യോമയാന വകുപ്പ്, വിമാനത്താവളഅഥോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP