Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെഡ് സിഗ്നൽ ലംഘനക്കാർക്കും, അലക്ഷ്യ ഡ്രൈവിങിനും പിഴ കൂട്ടാൻ സാധ്യത; സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഗതാഗത സുരക്ഷ വർധിപ്പിക്കാൻ നീക്കം

റെഡ് സിഗ്നൽ ലംഘനക്കാർക്കും, അലക്ഷ്യ ഡ്രൈവിങിനും പിഴ കൂട്ടാൻ സാധ്യത; സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഗതാഗത  സുരക്ഷ വർധിപ്പിക്കാൻ നീക്കം

കുവൈത്ത് സിറ്റി:  ചുവപ്പുസിഗ്നൽ ലംഘനം, അലക്ഷ്യ ഡ്രൈവിങ് തുടങ്ങിയവയ്ക്കുള്ള പിഴ വർധിപ്പിച്ചുകൊണ്ട് രാജ്യത്തെ റോഡ് സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കാൻ നീക്തം. ഇതു സംബന്ധിച്ച നിർദ്ദേശം ഗതാ ഗത വകുപ്പ് അധികൃതർ മന്ത്രാലയത്തിനു സമർപ്പിച്ചതായാണ് റിപ്പോർട്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതനിയമലംഘനം കുറച്ചു കൊണ്ടു വരുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് ഈ നീക്കം.

നിലവിൽ ഗതാഗത മേഖല പ്രശ്‌നരഹിതമാണെങ്കിലും അടുത്തമാസം വേനൽ അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്നതോടെ ഗതാഗതക്കുരുക്കും അപ കടങ്ങളും വർധിക്കുന്നതിനുള്ള സാധ്യത അധികൃതർ മുന്നിൽ കാണുന്നു. അതുകൂടി കണക്കിലെടുത്താണ് നിയമലംഘകർക്ക് മുന്നറിയിപ്പ് എന്ന നിലയിൽ പിഴ വർധിപ്പിക്കാൻ ആലോചിക്കുന്നത്.

പരിഷ്‌കരണത്തിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് ലൈറ്റുകളിൽ മാറ്റിസ്ഥാപിക്കുന്നതിനും ആഭ്യന്തരമന്ത്രാലയം അംഗീകാരം നൽ കി. നിലവിലുള്ള സംവിധാനത്തിനുപകരം എൽഇഡി-ട്രാഫിക് ലൈറ്റ് സംവിധാനമാകും സജ്ജമാക്കുക. രാജ്യത്തെ എല്ലാ റോഡുകളിലും ഈ സംവിധാനം ഏർപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP