Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമസനിയമം ലംഘിച്ച് കുവൈത്തിൽ കഴിയുന്നവരെ അറസ്റ്റ് ചെയ്യും; രാജ്യവ്യാപകമായി വൻ റെയ്ഡ്; മലയാളികളടക്കമുള്ള പ്രവാസികൾ കുടുങ്ങിയേക്കും

താമസനിയമം ലംഘിച്ച് കുവൈത്തിൽ കഴിയുന്നവരെ അറസ്റ്റ് ചെയ്യും; രാജ്യവ്യാപകമായി വൻ റെയ്ഡ്; മലയാളികളടക്കമുള്ള പ്രവാസികൾ കുടുങ്ങിയേക്കും

കുവൈത്ത് സിറ്റി; മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തിന് കനത്ത തിരിച്ചടിയാകുന്ന വൻ റെയ്ഡ് നടത്താൻ കുവൈത്ത്. രാജ്യത്ത് ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന വിദേശികളെ പിടികൂടാൻ അധികൃതർ ഒരുങ്ങുന്നു. ഇതിനായി രാജ്യവ്യാപകമായി വൻ റെയ്ഡ് നടത്താനാണ് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്. അപ്രഖ്യാപിത നിതാഖത്തിന് സമാനമായ മിന്നൽ പരിശോധനയാണ് കുവൈത്ത് മന്ത്രാലയം പദ്ധതിയിടുന്നത്.ഇതിനായിവിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് പരിേശാധനയ്ക്ക് ഒരുങ്ങുന്നതെന്ന് ആഭ്യന്തരമന്ത്രാലയം കുടിയേറ്റവിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽജറാഹ് അറിയിച്ചു.

അനധികൃത തൊഴിലാളികളും നിയമലംഘകരും താമസിക്കുന്നതായി സംശയിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും തുടർച്ചയായ റെയ്ഡ് നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൗരത്വതാമസകാര്യ അണ്ടർ സെക്രട്ടറി ശൈഖ് മാസിൻ അൽജർറാഹ് അസ്സബാഹാണ് വ്യക്തമാക്കിയത്.കുവൈത്തിന്റെ ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത റെയ്ഡുകൾ വഴി ഒരു ലക്ഷം ഇഖാമ, തൊഴിൽ നിയമലംഘകരെ
പിടികൂടി നാടുകടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ മന്ത്രാലയങ്ങളുടെയും ഡിപ്പാർട്‌മെന്റുകളുടെയും സഹകരണത്തോടെ നടക്കുന്ന റെയ്ഡിലൂടെ വർഷങ്ങളായി അധികൃതരുടെ കണ്ണു വെട്ടിച്ച് കഴിഞ്ഞുവരുന്ന നിയമലംഘകർക്ക് ഓടിയൊളിക്കാൻ ഒരിടവും വച്ചേക്കില്ല. വിവിധ ദേശക്കാരായി രാജ്യത്ത് ഒരു ലക്ഷത്തിൽ കൂടുതൽ അനധികൃത താമസക്കാരും കുറ്റവാളികളും ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്.

ഏറ്റവും വലിയ കുടിയേറ്റ വിഭാഗമായ ഇന്ത്യക്കാർ തന്നെയാണ് ഇഖാമതൊഴിൽ നിയമങ്ങളുടെ കാര്യത്തിലും ഒന്നാം സ്ഥാനത്ത്. 25,000 ഇന്ത്യക്കാർ നിയമ ലംഘകരായി കഴിയുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 20,000 നിയമലംഘകരുമായി രണ്ടാം സ്ഥാനത്ത് ബംഗ്‌ളാദേശികളാണ്. ശ്രീലങ്ക (15,000), ഈജിപ്ത് (7,000), ഫിലിപ്പീൻസ് (6,700), സിറിയ (5,250), പാക്കിസ്ഥാൻ (2,500), ഇറാഖ് (1,300), ഇറാൻ (700) എന്നിങ്ങനെയാണ് മറ്റു നാട്ടുകാരായ നിയമലംഘകരുടെ എണ്ണം.

പലപ്പോഴായി അനുവദിച്ച പാതുമാപ്പിലോ അടുത്ത കാലങ്ങളായി നടന്ന വ്യാപക പരിശോധനകളിലോ പിടികൊടുക്കാതെ കഴിയുകയാണ് ഇവരിൽ പലരും. എന്നാൽ, വരാനിരിക്കുന്ന റെയ്ഡുകളിൽ ഇത്തരക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്‌ളെന്ന് കേണൽ ജർറാഹ് മുന്നറിയിപ്പ് നൽകി. അനധികൃതകുടിയേറ്റക്കാർക്ക് അഭയം നൽകുന്നതും ശിക്ഷാർഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP