Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുവൈത്തിൽ സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ മലയാളി യുവാവിന്റെ ആത്മഹത്യാശ്രമം; പ്രതിഷേധം സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും സമീപനത്തിൽ മനം നൊന്ത്

കുവൈത്തിൽ സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ മലയാളി യുവാവിന്റെ  ആത്മഹത്യാശ്രമം; പ്രതിഷേധം സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും  സമീപനത്തിൽ മനം നൊന്ത്

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മലയാളി യുവാവിന്റെ ആത്മഹത്യാശ്രമം. കോഴിക്കോട് പെരുവട്ടൂർ സ്വദേശി പ്രഭീഷ് ആണു അംബാസഡറുടെ പ്രസംഗത്തിനിടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പതാക ഉയർത്തിയ സ്ഥാനപതി സുനിൽ ജെയിൻ രാഷ്ട്രപതിയുടെ സന്ദേശംവായിച്ചുനിർത്തിയ ഉടനെയായിരുന്നുആൾക്കൂട്ടത്തിനിടയിലായിരുന്ന യുവാവ് കൈമുറിച്ചത്. തനിക്ക് കഴിഞ്ഞ കുറെ നാളുകളായി ശമ്പളം ലഭിക്കുന്നില്ല എന്നും എംബസി ഇക്കാര്യത്തിൽ തന്നെ സഹായിക്കുന്നില്ല എന്നും ആരോപിച്ചാണ്പ്രഭീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


യുവാവിന്റെ കൈയിൽനിന്നും ചോരയൊലിക്കുന്നതുകണ്ട് കുട്ടികൾ ഉൾപ്പെടെപരിഭ്രാന്തരായി. അധികൃതർ വിവരം അറിയിച്ചത് അനുസരിച്ചെത്തിയആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.തൊഴിൽസ്ഥാപനത്തിൽനിന്ന് ശമ്പളം ലഭിക്കാത്തത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾനേരത്തെ എംബസിയെ അറിയിച്ചിട്ടും കാര്യമായ ഇടപെടൽ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സാഹസത്തിന് മുതിർന്നത് എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP