Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശികൾക്ക് അഞ്ചു വർഷത്തിലൊരിക്കൽ നിർബന്ധിത വൈദ്യപരിശോധന; നടപടി സർക്കാർ പരിഗണനയിൽ

വിദേശികൾക്ക് അഞ്ചു വർഷത്തിലൊരിക്കൽ നിർബന്ധിത വൈദ്യപരിശോധന; നടപടി സർക്കാർ പരിഗണനയിൽ

കുവൈറ്റ് സിറ്റി: അഞ്ച് വർഷത്തിലൊരിക്കൽ രാജ്യത്തുള്ള വിദേശികൾക്ക് നിർബന്ധിത വൈദ്യപരിശോധന നടപ്പാക്കുന്നതു സംബന്ധിച്ചുള്ള ശുപാർശ സർക്കാർ പരിഗണനയിൽ. വിദേശികൾക്ക് വൈദ്യപരിശോധന സംബന്ധിച്ചുള്ള റിപ്പോർട്ട് ആരോഗ്യമന്ത്രാലയമാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നത്.

നിലവിൽ തൊഴിൽ വിസയിൽ എത്തുന്ന വിദേശികൾ രാജ്യത്ത് എത്തിയാൽ ആദ്യമായി താമസാനുമതി രേഖ നേടുന്നതിനുള്ള ഭാഗമായാണ് വൈദ്യപരിശോധന നടത്തുകയുള്ളൂ. സ്വന്തം രാജ്യത്ത് വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിദേശികൾ കുവൈറ്റിൽ പ്രവേശിക്കുന്നത്. താമസാനുമതി രേഖ സ്വന്തമാക്കിയ ശേഷം കുവൈറ്റിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് പോകുന്നവർ പിന്നീട് തിരിച്ചെത്തുമ്പോൾ വീണ്ടും വൈദ്യപരിശോധന നടത്തേണ്ട ആവശ്യം നിലവിലില്ല.

ഇ്ത്തരത്തിൽ രാജ്യത്തിന് പുറത്തു പോകുന്നവർ തിരിച്ച് പകർച്ചവ്യാധിയോ മറ്റോ പിടിപെട്ട് തിരിച്ചെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് വിദേശികൾക്ക് അഞ്ചുവർഷത്തിലൊരിക്കൽ വൈദ്യപരിശോധന നിർബന്ധമാക്കാൻ ആലോചിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളുടെ എണ്ണവും അവർക്ക് ലഭ്യമാകുന്ന ചികിത്സാ സംവിധാനങ്ങളുടെ ചെലവും സംബന്ധിച്ച കണക്കെടുപ്പിനും ആഭ്യന്തരമന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP