Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെ വില കുറയ്ക്കാൻ തീരുമാനം; വില കുറയുന്നത് 313 മരുന്നുകളുടെ

രാജ്യത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെ വില കുറയ്ക്കാൻ തീരുമാനം; വില കുറയുന്നത് 313 മരുന്നുകളുടെ

കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെ വില കുറയ്ക്കാൻ തീരുമാന. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ ഉത്തരവു പ്രകാരം മരുന്നുകൾക്കും ഉപകരണങ്ങൾക്കും 12-14% വിലക്കുറവ് ഉണ്ടാകും.

ഇതിനകം കുവൈത്തിൽ 3126 ഇനം മരുന്നുകൾക്കും ഉപകരണങ്ങൾക്കുമാണ് വില കുറച്ചിരിക്കുന്നത്. 86% വരെ വിലക്കുറവ് ഏർപ്പെടുത്തിയ മരുന്നുവരെ അക്കൂട്ടത്തിലുണ്ട്. കുവൈത്ത് വിപണിയിൽ വിൽപനയ്ക്ക് അംഗീകാരമുള്ള 5414 ഇനം മരുന്നുകളാണുള്ളത്.

തീരുമാനം വഴി മരുന്നു വിതരണക്കാരുടെയും വിൽപനക്കാരുടെയും ലാഭവിഹിതത്തിൽ കുറവുണ്ടാകില്ലെന്നും മരുന്നുവില ഏകീകരിക്കാനുള്ള ജിസിസി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നും ്അധികൃതർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP