Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വകാര്യ സ്‌കൂളുകൾ അമിത ഫീസ് ഈടാക്കുന്നതിനെതിരേ പരാതി: മ ന്ത്രാലയം നിശ്ചയിക്കുന്ന ഫീസിൽ കൂടരുതെന്ന് നിയമഭേദഗതി വരുന്നു

സ്വകാര്യ സ്‌കൂളുകൾ അമിത ഫീസ് ഈടാക്കുന്നതിനെതിരേ പരാതി: മ ന്ത്രാലയം നിശ്ചയിക്കുന്ന ഫീസിൽ കൂടരുതെന്ന് നിയമഭേദഗതി വരുന്നു

കുവൈറ്റ് സിറ്റി: സ്വകാര്യ സ്‌കൂളുകൾ പല പേരുകളിൽ കുട്ടികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നതിന് തടയിടാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു. സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ഫീസിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നതുൾപ്പെടെയുള്ള സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട നിയമഭേദഗതികളാണ് സർക്കാർ കൊണ്ടുവരുന്നത്.

ഇതോടെ സ്‌കൂൾ തുറക്കുമ്പോൾ മുതൽ പല കാരണങ്ങൾ പറഞ്ഞ് രക്ഷിതാക്കളിൽ നിന്ന് അമിത തുക ഈടാക്കുന്ന നടപടികൾക്ക് വിരാമമാകും. സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ലൈസൻസ്, ഫീസ് ഘടന, സാമ്പത്തിക കാര്യങ്ങൾ തുടങ്ങി സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട നിയമത്തിൽ 29 ഭേദഗതികളാണ് സർക്കാർ കൊണ്ടുവരുന്നത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ കരടു നിർദ്ദേശം സർക്കാരിന്റെ നിയമോപദേശക സമിതിക്ക് അയച്ചുകഴിഞ്ഞു.

സമിതിയുടെ അനുമതി ലഭിച്ചാലുടൻ പാർലമെന്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിയമഭേദഗതി നടപ്പായാൽ ഇന്ത്യൻ സ്‌കൂളുകളുൾപ്പെടെ രാജ്യത്ത് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൊള്ളയടിക്ക് വിരാമമാകുമെന്ന് പ്രതീക്ഷിക്കാം. ഓരോ അധ്യയന വർഷവും മിക്ക സ്വകാര്യ സ്‌കൂളുകൾ പല കാരണം പറഞ്ഞ് ഫീസുകൾ വർധിപ്പിക്കാറുമുണ്ട്. സ്‌കൂൾ തുറക്കുന്നതു തന്നെ മാതാപിതാക്കൾക്ക് അമിതഭാരം സൃഷ്ടിച്ചുകൊണ്ടാകയാൽ പുതിയ നിയമപരിഷ്‌ക്കാരം ഒട്ടേറെപ്പേർക്ക് ആശ്വാസമാകും.

സ്വകാര്യ സ്‌കൂൾ തുറക്കാനുള്ള ലൈസൻസിന് അപേക്ഷിക്കുന്ന ആൾ കുവൈത്തിയോ കുവൈറ്റിൽ താമസിക്കുന്ന ജിസിസി പൗരനോ ആയിരിക്കുക, ഒരു ലൈസൻസ് ഉപയോഗിച്ച് തുടർച്ചയായ രണ്ടു ഘട്ടങ്ങളിലുള്ള രണ്ട് സ്ഥാപനങ്ങൾ മാത്രം പ്രവർത്തിപ്പിക്കുക, തുടങ്ങിക്കഴിഞ്ഞ സ്‌കൂളിലെ വികസന പ്രവർത്തനം, അഡീഷണൽ ഡിവിഷൻ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങുക, ഓരോ വിദ്യാഭ്യാസ വർഷത്തിന്റേയും അവസാനത്തിൽ സ്വകാര്യ സ്‌കൂളുകളിലെ എല്ലാ രേഖകളും വരവുചെലവുകളുമായി ബന്ധപ്പെട്ട കണക്കുൾപ്പെടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റിൽ കാണിച്ച് ഓഡിറ്റിങ് പൂർത്തിയാക്കുക, വിദേശികൾ നടത്തുന്ന സ്വകാര്യ സ്‌കൂളുകളിലെ മുസ്ലിം വിദ്യാർത്ഥികൾക്ക് അറബി ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിക്കാനുള്ള അവസരം ഏർപ്പെടുത്തുക, ഏതെങ്കിലും സന്ദർഭത്തിൽ സ്‌കൂൾ അടച്ചിടേണ്ട സാഹചര്യം വന്നാൽ സ്ഥാപനത്തിലെ ഫയലുകളും സീലുകളും മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റിനെ ഏല്പിക്കുക തുടങ്ങിയവയാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന ഭേദഗതികൾ.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP