Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശി തൊഴിലാളികളുടെമേലുള്ള സ്വദേശി സ്‌പോൺസർമാരുടെ അധികാരം ഉടൻ ഇല്ലാതാകും; കുവൈത്തിൽ സ്‌പോൺസർഷിപ് സമ്പ്രദായം റദ്ദാക്കൽ ഉടൻ

വിദേശി തൊഴിലാളികളുടെമേലുള്ള സ്വദേശി സ്‌പോൺസർമാരുടെ അധികാരം ഉടൻ ഇല്ലാതാകും; കുവൈത്തിൽ സ്‌പോൺസർഷിപ് സമ്പ്രദായം റദ്ദാക്കൽ ഉടൻ

കുവൈത്ത് സിറ്റി: ഏറെക്കാലമായി രാജ്യത്തെ മലയാളികളടക്കമുള്ള പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പോൺസർഷിപ്പ് സമ്പ്രദായം റദ്ദാക്കലും പബ്‌ളിക് അഥോറിറ്റി ഫോർ മാൻപവർ രൂപവൽക്കരണവും ഉടൻ ഉണ്ടാവുമെന്ന് തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം.

വിദേശി തൊഴിലാളികളുടെമേൽ സ്‌പോൺസർമാരായ സ്വദേശികൾക്ക് വർധിച്ച അധികാരം നൽകുന്ന ഈ സമ്പ്രദായത്തിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. സംവിധാനത്തിെനതിരെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ, ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ, മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, അമേരിക്കൻ വിദേശകാര്യ വകുപ്പ് തുടങ്ങിയവ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

പബ്‌ളിക് അഥോറിറ്റി ഫോർ മാൻപവർ രൂപവൽക്കരണ ഉത്തരവ് മാസങ്ങൾക്ക് മുമ്പുതന്നെ ഉണ്ടായിട്ടുണ്ടെന്നും പ്രാബല്യത്തിൽ വരാൻ ആവശ്യമായ പ്രായോഗിക നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇത് പൂർത്തിയാവുന്നതോടെ സ്‌പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കി എല്ലാ വിദ വിദേശി റിക്രൂട്ട്‌മെന്റും പബ്‌ളിക് അഥോറിറ്റി ഫോർ മാൻപവർ ഏറ്റെടുക്കും.

തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന്റെ കീഴിലാണ് അഥോറിറ്റി നിലവിൽ വരിക. രാജ്യത്തെ തൊഴിൽ സംബന്ധമായ എല്ലാ വിഷയങ്ങളും വരുന്ന സമഗ്ര സംവിധാനമായിരിക്കും ഈ അഥോറിറ്റി. വിദേശ തൊഴിലാളികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും അവരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷക്കും പ്രാധാന്യം നൽകുകയുമാണ് അഥോറിറ്റിയുടെ ലക്ഷ്യം. 2010ൽ സ്വകാര്യ മേഖലക്കായി പുതിയ തൊഴിൽ നിയമം വന്നതോടെയാണ് ബ്‌ളിക് അഥോറിറ്റി ഫോർ മാൻപവർ രൂപവൽക്കരണവും അതുവഴി സ്‌പോൺസർഷിപ്പ് സംവിധാനം റദ്ദാക്കലും ഉടൻ നടപ്പാവുമെന്ന പ്രഖ്യാപനമുണ്ടായത്. അതുമുതൽ പ്രതീക്ഷയിലായിരുന്നു രാജ്യത്തെ പ്രവാസി സമൂഹം.

അഥോറിറ്റി നിലവിൽ വരുന്നതോടെ രാജ്യത്തെ വിദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, ഇഖാമ സംബന്ധിച്ച എല്ലാ കാര്യങ്ങളും അതിന്റെ കീഴിലാവും, കമ്പനികൾക്കും വ്യക്തികൾക്കും വിദേശി തൊഴിലാളികളെ സ്‌പോൺസർ ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതാകും, ഇതോടെ വിദേശി തൊഴിലാളികൾക്കുമേൽ സ്‌പോൺസർമാർക്ക് ഉണ്ടായിരുന്ന ശക്തമായ നിയന്ത്രണം നഷ്ടമാകും തുടങ്ങിയവയാണ് ഇതിന്റെ ഗുണഫലങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP