Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്തിലെ വിദേശികളുടെ പാസ്‌പോർട്ടിൽ റസിഡൻസി സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കി; ആദ്യഘട്ടത്തിൽ നിർത്തലാക്കുക ഗാർഹിക തൊഴിലാളികുടെ പാ്‌സ്‌പോർട്ടിലേത്; ഗാർഹിക തൊഴിലാളികളുടെ റസിഡൻസി പെർമിറ്റ് പുതുക്കൽ ഇനി ഓൺലൈൻ വഴി

കുവൈത്തിലെ വിദേശികളുടെ പാസ്‌പോർട്ടിൽ റസിഡൻസി സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കി; ആദ്യഘട്ടത്തിൽ നിർത്തലാക്കുക ഗാർഹിക തൊഴിലാളികുടെ പാ്‌സ്‌പോർട്ടിലേത്; ഗാർഹിക തൊഴിലാളികളുടെ റസിഡൻസി പെർമിറ്റ് പുതുക്കൽ ഇനി ഓൺലൈൻ വഴി

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ പാസ്‌പോർട്ടിൽ റസിഡൻസി സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കി. ആദ്യ ഘട്ടത്തിൽ ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതാണ് നിർത്തലാക്കിയത്. തുടർന്ന് മറ്റ് വിദേശികളുടെ പാസ്പോർട്ടിലും സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കും.

മാർച്ച് 10 മുതൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം രാജ്യത്തെ..... ഗാർഹിക തൊഴിലാളികളുടെ റസിഡൻസി പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ ഇനി മുതൽ ഓൺലൈൻ വഴിയാകും. രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനും അകത്തേയ്ക്ക് വരുന്നതിനും വിദേശികൾ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടെ ചേർത്തിട്ടുള്ള സിവിൽ ഐഡി കാർഡ് കൈവശം കരുതണം. അല്ലാത്ത പക്ഷം രാജ്യത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല

പുതിയ സിവിൽ ഐഡി കാർഡിൽ റസിഡൻസി വിവരങ്ങൾ അടങ്ങിയിരിക്കും.പുതിയ സിവിൽ ഐഡി കാർഡ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായി മുഴുവൻ വിദേശികൾക്കും സിവിൽ ഐഡി നൽകുന്നത് താമസാനുമതികാര്യ വിഭാഗം നിർത്തി വച്ചിരിക്കയാണ്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP