Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുറം ജോലിക്കാർക്ക് മധ്യാഹ്ന വിശ്രമം ഏർപ്പെടുത്തി കുവൈറ്റ്; ഉച്ചക്ക് 11 മണി മുതൽ വൈകുന്നേരം നാലു മണി വരെ വിലക്ക്; നിയമം ലംഘിച്ചാൽ പിഴ ഉറപ്പ്

പുറം ജോലിക്കാർക്ക് മധ്യാഹ്ന വിശ്രമം ഏർപ്പെടുത്തി കുവൈറ്റ്; ഉച്ചക്ക് 11 മണി മുതൽ വൈകുന്നേരം നാലു മണി വരെ വിലക്ക്; നിയമം ലംഘിച്ചാൽ പിഴ ഉറപ്പ്

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ പുറം ജോലി ചെയ്യുന്നവർക്ക് ഇന്ന് മുതൽ മധ്യാഹ്ന ജോലിക്ക് വിലക്ക് ഏർപ്പെടുത്തി. ഉച്ചക്ക് 11 മണി മുതൽ വൈകുന്നേരം നാലു മണി വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് താപനില ഉയർന്ന സാഹചര്യത്തിലാണ് ഉച്ചവിശ്രമം നിർബന്ധമാക്കിയത്. മുൻവർഷങ്ങളിലേതു പോലെ ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ കുവൈത്തിൽ മധ്യാഹ്ന ജോലിക്ക് വിലക്ക് പ്രാബല്യത്തിലായി.

നിയമം പാലിക്കുന്നുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മാൻപവർ അഥോറിറ്റി അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും. ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ വീതം പിഴയും, സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP